കർണാടകയിലെ കോളജുകൾ മലയാളി വിദ്യാർത്ഥികളുടെ സെർടിഫികെറ്റ് തടഞ്ഞുവെക്കുന്നതിൽ കേരള സർകാർ ഇടപെടണമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എൽ യുടെ സബ്മിഷൻ; കർണാടകയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
കാസർകോട്: (www.kasargodvartha.com 14.01.2021) കർണാടകയിലെ കോളജുകൾ മലയാളി വിദ്യാർത്ഥികളുടെ സെർടിഫികെറ്റ് തടഞ്ഞുവെക്കുന്നതിൽ കേരള സർകാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എൽ യുടെ സബ്മിഷൻ.
സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി നൽകി. കര്‍ണാടക സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലും പ്രത്യേകിച്ച് മംഗളൂരുവിലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മലയാളികളായ ധാരാളം വിദ്യാര്‍ത്ഥികളുണ്ട്.
ഇതില്‍ അധികവും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരാണ്. ആരോഗ്യപരമായ കാരണങ്ങളാലും അപ്രതീക്ഷിത പ്രതിസന്ധികള്‍മൂലവും പലർക്കും പഠനം നിര്‍ത്തേണ്ടി വരുന്നവരുണ്ട്. ഇങ്ങനെയുള്ള ഒരു വിദ്യാര്‍ത്ഥിയുടെയും സര്‍ട്ടിഫിക്കറ്റുകള്‍ കൈവശംവയ്ക്കുവാന്‍ ഒരു സ്ഥാപനത്തിനും അവകാശമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടുവെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ നാളിതുവരെയും വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ ലഭിച്ചിട്ടില്ലായെന്ന് സര്‍കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ ന്യായമായ കാരണങ്ങളുള്ള പരാതികളില്‍ കര്‍ണാടക സര്‍ക്കാരിനോട് പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Keywords: Kerala, News, Kasaragod, Karnataka, Mangalore, Education, Student, Certificates, Top-Headlines, N.A.Nellikunnu, Pinarayi-Vijayan, NA Nellikunnu MLA's submission that the Government of Kerala should intervene in the withholding of certificates by Malayalee colleges in Karnataka.
Powered by Info News For You

Comments
Post a Comment