എല്‍ഡിഎഫിന് നേരത്തെ വോട്ട് കിട്ടി': ജമാഅത്തെ ഇസ്ലാമിയുടെ പുതിയ നിലപാട് സംഘപരിവാറിന് ശക്തിപകരും: പാലോളി മുഹമ്മദ് കുട്ടി


കേരളം (www.evisionnews.co): ജമാഅത്തെ ഇസ്ലാമി എല്‍.ഡി.എഫിന് നേരത്തെ വോട്ട് നല്‍കിയിട്ടുണ്ടെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി. എന്നാല്‍ ഇപ്പോള്‍ അവരുടെ നിലപാട് സ്വീകാര്യമല്ലെന്നും പ്രമുഖ മാധ്യത്തിന് നല്‍കിയ അഭിമുഖത്തില്‍ പാലോളി പറഞ്ഞു. 'നിയമസഭാ, ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ അവരുടെ വോട്ട് കിട്ടിയിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ വോട്ടുകള്‍ എല്‍.ഡി.എഫിന് സഹായകരമായിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുമായി സി.പി.ഐ.എം നേതാക്കള്‍ സംസാരിച്ചിട്ടുണ്ട്,' പാലോളി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് കൊണ്ട് പല പഞ്ചായത്തുകളിലും ഇടതുമുന്നണിയ്ക്ക് നേട്ടമുണ്ടാക്കാനായിട്ടുണ്ട്. അക്കാലത്തെ കോണ്‍ഗ്രസിന്റെ കേന്ദ്ര സര്‍ക്കാരിനോടുള്ള നിലപാട് പരിഗണിച്ചാണ് ജമാഅത്തെ ഇസ്ലാമി അന്ന് ഇടതുമുന്നണിയ്ക്ക് വോട്ട് ചെയ്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?