റിപബ്ലിക് ദിനത്തിലെ കര്‍ഷകന്റെ മരണം ബാരികേഡില്‍ ഇടിച്ച് ട്രാക്ടര്‍ മറിഞ്ഞ്; ദൃശ്യം പുറത്തുവിട്ട് പൊലീസ്, വിഡിയോ


ന്യൂഡെല്‍ഹി: (https://ift.tt/39lA50J) റിപബ്ലിക് ദിനത്തിലെ കര്‍ഷകന്റെ മരണം ബാരികേഡില്‍ ഇടിച്ച് ട്രാക്ടര്‍ മറിഞ്ഞാണെന്ന ദൃശ്യം പുറത്തുവിട്ട് പൊലീസ്. ട്രാക്ടര്‍ റാലിക്കിടെ ഉത്തരാഖണ്ഡ് സ്വദേശി നവ്ദീപ് സിങ് (26) മരിച്ചത്  സംഘര്‍ഷം കൂടുതല്‍ വഷളാകാന്‍ കാരണമായി. നവ്ദീപിന്റെ മൃതദേഹവുമായി സമരക്കാര്‍ റോഡ് ഉപരോധിച്ചു. പൊലീസിന്റെ വെടിയേറ്റാണ് നവ്ദീപ് മരിച്ചതെന്ന ആരോപണമുയര്‍ത്തിയായിരുന്നു ഉപരോധം. രാത്രിയോടെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. 

എന്നാല്‍ ബാരികേഡില്‍ തട്ടി ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്ന് ഡെല്‍ഹി പൊലീസ് പറഞ്ഞു. ഇതിന് ആധാരമായി സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. ഐടിഒയില്‍ പൊലീസ് സ്ഥാപിച്ച മഞ്ഞ ബാരികേഡുകളില്‍ തട്ടി നീലനിറത്തിലുള്ള ഒരു ട്രാക്ടര്‍ മറിയുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഗാസിപുരില്‍നിന്നുള്ള സംഘത്തിന്റെ ട്രാക്ടറാണ് അപകടത്തില്‍പ്പെട്ടതെന്ന് ഡെല്‍ഹി പൊലീസ് പറഞ്ഞു.

News, National, India, Farmers, Protesters, Protest, Death, Video, Police, Rally, Republic Day, On Camera, Accident That Left A Farmer Dead During Protests


അപ്രതീക്ഷിത സംഘര്‍ഷത്തിനാണ് റിപബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനം സാക്ഷ്യംവഹിച്ചത്. രാത്രിയോടെ കര്‍ഷകര്‍ സമരഭൂമിയിലേക്ക് മടങ്ങി. തലസ്ഥാനത്ത് കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ നിയമിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. 

ഡെല്‍ഹി-നോയിഡ അതിര്‍ത്തിയിലും ട്രാക്ടര്‍ മറിഞ്ഞ രണ്ടു കര്‍ഷകര്‍ക്ക് പരുക്കേറ്റു. 

Keywords: News, National, India, Farmers, Protesters, Protest, Death, Video, Police, Rally, Republic Day, On Camera, Accident That Left A Farmer Dead During Protests

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?