മൂന്ന് സുപ്രധാന വ്യവസായ ഇടനാഴികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: (www.kvartha.com 10.01.2021) മൂന്ന് സുപ്രധാന വ്യവസായ ഇടനാഴികള്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. 50,000 കോടി മുതല്‍ മുടക്കു വരുന്ന ഇടനാഴികള്‍ 2021ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ആദ്യത്തേത് കൊച്ചി-പാലക്കാട് ഐടി ഇന്‍ഡസ്ട്രിയല്‍ ഇടനാഴിയാണ്. ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി ഇതിനെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അമ്പത് ശതമാനം പങ്കാളിത്തമുള്ള സ്പെഷ്യല്‍ പര്‍പ്പസ് കമ്പനിയാണ് ഈ പദ്ധതി നടപ്പാക്കുക. 10000 കോടി കോടി നിക്ഷേപമാണ് പദ്ധതിയില്‍ ഉണ്ടാകുക. 

മലബാറിന്റെ വികസനം ലക്ഷ്യമിട്ട് കൊച്ചി-മംഗലാപുരം ഇടനാഴി യാഥാര്‍ത്ഥ്യമാക്കും. ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകേണ്ടതുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന് സമീപത്ത് അയ്യായിരം ഏക്കര്‍ ഏറ്റെടുക്കുന്നതിന് പതിനായിരം കോടി രൂപ കിഫ്ബിയില്‍ അനുവദിച്ചു.

Thiruvananthapuram, News, Kerala, Business, Budget, Minister, Thomas Issac, Finance Minister announces three important industrial corridors

മൂന്നാമതായി ക്യാപിറ്റല്‍ സിറ്റി റീജ്യണ്‍ പ്രോഗ്രാമാണ്. വിഴിഞ്ഞം തുറമുഖത്തോട് ബന്ധപ്പെട്ട് വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 78 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരിപ്പാത സ്ഥാപിക്കും. അതിന്റെ ഇരുവശങ്ങളിലുമായി നോളജ് ഹബ്ബുകളും സ്ഥാപിക്കും.

Keywords: Thiruvananthapuram, News, Kerala, Business, Budget, Minister, Thomas Issac, Finance Minister announces three important industrial corridors


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?