മകളും ഭാര്യാ മാതാവും വെടിയേറ്റ് മരിച്ചതിന് പിന്നാലെ ഇന്ത്യന്‍ വ്യവസായി മരിച്ചനിലയില്‍
ന്യൂയോര്‍ക്: (www.kvartha.com 19.01.2021) പതിനാലു വയസുള്ള മകള്‍ ജസ്ലീന്‍ കൗറിനെയും 55 വയസുള്ള ഭാര്യാ മാതാവ് മംജീദ് കൗറിനെയും കൊലപ്പെടുത്തിയശേഷം ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായി ആത്മഹത്യ ചെയ്തനിലയില്‍. ഭൂപീന്ദര്‍ സിംഗ് (57) എന്ന ഇന്ത്യന്‍ വംശജനാണ് ഇരുവരെയും വെടിവച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്.
'കഴിക്കാന്‍ ഭക്ഷണം കിട്ടാറില്ല, എന്നെ അദ്ദേഹം എവിടെയും കൊണ്ടുപോകില്ല, കാര്‍ ഓടിക്കാന്‍ അനുവദിക്കില്ല' എന്നീ പരാതികള്‍ രഷ്പാല്‍ തന്നോടും ഭാര്യയോടും പങ്കുവച്ചിരുന്നുവെന്ന വിവരവും ലന്‍ഡ്‌സ്‌ട്രോം മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂയോര്‍ക് ഹഡ്സണില്‍ മദ്യം വില്‍ക്കുന്ന കട നടത്തുകയായിരുന്ന സിംഗിന്റെ പേരില്‍ 2016 ല്‍ ബലാത്സംഗത്തിന് കേസ് എടുത്തിരുന്നുവെങ്കിലും വിചാരണയ്ക്ക് ശേഷം വെറുതെ വിടുകയായിരുന്നു.
'ഞങ്ങളുടെ ഞെട്ടലും ദുഃഖവും പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ഇത്ര ചെറുപ്പത്തിലേ ഇത്ര ദാരുണമായൊരു അന്ത്യം വിശ്വസിക്കാന്‍ കഴിയുന്നില്ല.' സ്‌കൂള്‍ സൂപ്രണ്ട് ജേസണ്‍ ഷെവ്രിറും പ്രദേശവാസികളും ജസ്ലീന്‍ കൗറിന്റെ മരണത്തെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്.
അമേരിക്കയില്‍ ഓരോ ദിവസവും കുടുംബ കലഹത്തെത്തുടര്‍ന്ന് മൂന്ന് സ്ത്രീകള്‍ വീതം കൊല്ലപെടുന്നുവെന്ന് നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ വുമെന്‍ റിപോര്‍ടില്‍ വെളിപ്പെടുത്തുന്നു. കുടുംബകലഹത്തിനു ഇരയാകുന്നവര്‍ നാഷണല്‍ ഡൊമെസ്റ്റിക് വയലന്‍സ് 18007997233 ഫോണ്‍ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.
Powered by Info News For You
ഭാര്യ രഷ്പാല്‍ കൗറിനു കയ്യില്‍ വെടി കൊണ്ടിരുന്നെങ്കിലും പരിക്കുകളോടെ കഷ്ടിച്ച് രക്ഷപ്പെട്ടു. വീടിനുചുറ്റും ഓടിയ ഇവരെ അയല്‍വാസികളാണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് അയല്‍വാസിയായ ജിം ലന്‍ഡ്‌സ്‌ട്രോം പൊലീസിനെ വിളിച്ചതായി അല്‍ബാനി ടൈംസ് യൂണിയന്‍ പത്രം റിപോര്‍ട് ചെയ്തു. രഷ്പാല്‍ കൗറിനെ ആല്‍ബെനീ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. 
ജനുവരി 13 ന് രാത്രി 8.45 ന് ന്യൂയോര്‍ക് തലസ്ഥാനമായ അല്‍ബാനിക് സമീപമുള്ള കാസ്ടല്‍ട്ടനിലായിരുന്നു സംഭവമെന്ന് വിശദാംശങ്ങള്‍ വെളിപ്പെടുത്തി സ്‌കോഡാക്ക് പൊലീസ് ചീഫ് ജോണ്‍ അറിയിച്ചു. ഇവരുടെ വീട്ടില്‍ അസ്വാരസ്യങ്ങള്‍ പതിവായിരുന്നുവെന്ന് അയല്‍വാസി ജിം ലന്‍ഡ്‌സ്‌ട്രോം പൊലീസിനോട് പറഞ്ഞു.
'കഴിക്കാന്‍ ഭക്ഷണം കിട്ടാറില്ല, എന്നെ അദ്ദേഹം എവിടെയും കൊണ്ടുപോകില്ല, കാര്‍ ഓടിക്കാന്‍ അനുവദിക്കില്ല' എന്നീ പരാതികള്‍ രഷ്പാല്‍ തന്നോടും ഭാര്യയോടും പങ്കുവച്ചിരുന്നുവെന്ന വിവരവും ലന്‍ഡ്‌സ്‌ട്രോം മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂയോര്‍ക് ഹഡ്സണില്‍ മദ്യം വില്‍ക്കുന്ന കട നടത്തുകയായിരുന്ന സിംഗിന്റെ പേരില്‍ 2016 ല്‍ ബലാത്സംഗത്തിന് കേസ് എടുത്തിരുന്നുവെങ്കിലും വിചാരണയ്ക്ക് ശേഷം വെറുതെ വിടുകയായിരുന്നു.
'ഞങ്ങളുടെ ഞെട്ടലും ദുഃഖവും പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ഇത്ര ചെറുപ്പത്തിലേ ഇത്ര ദാരുണമായൊരു അന്ത്യം വിശ്വസിക്കാന്‍ കഴിയുന്നില്ല.' സ്‌കൂള്‍ സൂപ്രണ്ട് ജേസണ്‍ ഷെവ്രിറും പ്രദേശവാസികളും ജസ്ലീന്‍ കൗറിന്റെ മരണത്തെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്.
അമേരിക്കയില്‍ ഓരോ ദിവസവും കുടുംബ കലഹത്തെത്തുടര്‍ന്ന് മൂന്ന് സ്ത്രീകള്‍ വീതം കൊല്ലപെടുന്നുവെന്ന് നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ വുമെന്‍ റിപോര്‍ടില്‍ വെളിപ്പെടുത്തുന്നു. കുടുംബകലഹത്തിനു ഇരയാകുന്നവര്‍ നാഷണല്‍ ഡൊമെസ്റ്റിക് വയലന്‍സ് 18007997233 ഫോണ്‍ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.
Keywords: Indian Businessman found dead in house, New York, America ,News, Crime, Criminal Case, Gun attack, World.
Powered by Info News For You
Comments
Post a Comment