സംസ്ഥാനങ്ങളിലേക്ക് വാക്‌സീന്‍ കയറ്റി അയച്ച് തുടങ്ങി; താപനില ക്രമീകരിച്ച മൂന്നു ട്രകുകളിലായി കൊവിഷീല്‍ഡ് വാക്‌സീനുമായി ആദ്യ ലോഡുകള്‍ പൂണെയില്‍ നിന്ന് പുറപ്പെട്ടു


ന്യൂഡെല്‍ഹി: (https://ift.tt/2Xz2s4E) രാജ്യത്ത് വിതരണത്തിന് മുന്നോടിയായി സംസ്ഥാനങ്ങളിലേക്ക് വാക്‌സീന്‍ കയറ്റി അയച്ച് തുടങ്ങി. താപനില ക്രമീകരിച്ച മൂന്നു ട്രകുകളിലായി കൊവിഷീല്‍ഡിന്റെ ആദ്യ ലോഡുകള്‍ പൂണെ സീറം ഇൻസ്റ്റിറ്റ്യൂടില്‍ നിന്ന് പുറപ്പെട്ടു. ട്രകുകളില്‍ നിന്ന് വിമാനത്താവളങ്ങളിലെത്തിച്ച ശേഷം വിതരണ ഹബ്ബുകളിലേക്ക് വിമാനമാര്‍ഗം എത്തിക്കുവാനാണ് പദ്ധതി. അവിടെനിന്നാണ് എല്ലാ സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യുക. 

ചെന്നൈ അടക്കം നാലു പ്രധാന ഹബ്ബുകളില്‍ വാക്‌സീന്‍ ചൊവ്വാഴ്ചയെത്തും. ആദ്യ ലോഡ് എയര്‍ ഇന്ത്യാ കാര്‍ഗോ വിമാനത്തില്‍ അഹമ്മദാബാദിലേക്കാണ്. മുംബൈയിലേക്ക് റോഡ് മാര്‍ഗവും വാക്‌സീന്‍ കൊണ്ടു പോവും. 

News, National, India, New Delhi, Vaccine, Trending, Health, Health and Fitness, Technology, Business, Finance, 3 trucks carrying Covishield vaccine leave Pune's Serum Institute, hours after govt seals deal


ജനുവരി 16 മുതലാണ് രാജ്യത്ത് വാക്‌സീന്‍ കുത്തിവയ്പ്പ് തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ വാക്‌സീന്‍ വിതരണ ചെലവ് മുഴുവന്‍ കേന്ദ്രം വഹിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. ശനിയാഴ്ച മുതല്‍ തുടങ്ങുന്ന ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി കൊവിഡ് മുന്നണി പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കും. രണ്ടാംഘട്ടത്തില്‍ 50 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കും.

പതിനൊന്ന് കോടി ഡോസ് കൊവിഷീല്‍ഡ് വാക്‌സീനുള്ള പര്‍ചേസ് ഓര്‍ഡറാണ് കേന്ദ്രം സെറം ഇൻസ്റ്റിറ്റ്യൂടിന് നല്‍കിയിരിക്കുന്നത്. 

Keywords: News, National, India, New Delhi, Vaccine, Trending, Health, Health and Fitness, Technology, Business, Finance, 3 trucks carrying Covishield vaccine leave Pune's Serum Institute, hours after govt seals deal

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?