ആംബുലന്‍സിനെ പിന്തുടര്‍ന്നു വന്ന നായ ആശുപത്രി വാതിലിന് മുന്നില്‍ ഉടമസ്ഥനെ കാത്തിരുന്നത് ഒരാഴ്ച; പിന്നീട് ഇരുവരും കണ്ടുമുട്ടിയ കാഴ്ച കണ്ണു നനയ്ക്കുന്നത്, വൈറല്‍ വിഡിയോ
അങ്കാര: (https://ift.tt/3o9mYUx) ട്രാബ്സോണിലെ ബോണ്‍കക് എന്ന പെണ്‍നായ തന്റെ 68 കാരന്‍ ഉടമയ്ക്കായി ആശുപത്രി വാതിലിന് മുന്നില്‍ കാത്തിരുന്നത് ഒരാഴ്ച. നായയുടെ കാത്തിരിപ്പിന്റെയും ഉടമയെ കാണുമ്പോഴുണ്ടാകുന്ന സന്തോഷത്തിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉടമ ചികിത്സയ്ക്കായി കഴിയുന്ന ആശുപത്രിക്ക് മുന്നില്‍ കാത്തിരുന്ന നായയുടെ കഥയാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. തുര്‍കിയില്‍ നിന്നാണ് മനസിനെ സന്തോഷിപ്പിക്കുന്ന ഈ വാര്‍ത്ത വരുന്നത്.
ഈ മാസം 14നാണ് ബോണ്‍കകിന്റെ ഉടമ സെമല്‍ സെന്‍ടര്‍ക്കിനെ തലച്ചോറിലെ തകരാറിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. അദ്ദേഹത്തെ കൊണ്ടുപോയ ആംബുലന്‍സിനെ പിന്തുടര്‍ന്നു വന്ന നായ പിന്നീട് ആ കാത്തിരിക്കല്‍ തുടര്‍ന്നു. എല്ലാ ദിവസവും ബോണ്‍കക് ആശുപത്രിക്ക് മുന്നിലുണ്ടാകും. പിന്നീട് ആശുപത്രിയിലെ ആളുകള്‍ ഇവള്‍ക്ക് ഭക്ഷണവും നല്‍കാന്‍ തുടങ്ങി.
ഉടമയുടെ മകള്‍ പല പ്രാവശ്യം വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും ബോണ്‍കക് ആശുപത്രിയിലേക്ക് തിരിച്ചെത്തി. ഉപദ്രവകാരിയല്ലാത്ത നായയും, ഉടമയും തമ്മിലുള്ള ബന്ധം അറിഞ്ഞ ആളുകളില്‍ സന്തോഷം നിറഞ്ഞെന്ന് ആശുപത്രി അധികൃതര്‍ തദ്ദേശ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് സെന്‍ടര്‍ക്ക് ആശുപത്രിയില്‍ നിന്ന് വിട്ടപ്പോഴാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്. ആ നിമിഷങ്ങളാണ് കാണുന്ന എല്ലാവരിലും ആനന്ദമുണ്ടാക്കുന്നത്.
Keywords: News, World, Turkey, Dog, Animals, Love, Hospital, Treatment, Video, Viral, Loyal dog waits for six days outside hospital for her sick owner, videoEver since her beloved owner was hospitalized, this dog walks to the hospital every day and sits outside, waiting to see him 😢 pic.twitter.com/0erjUUH45w
— CBS News (@CBSNews) January 21, 2021
Powered by Info News For You


Comments
Post a Comment