രഹ്നഫാത്തിമയ്ക്ക് അയ്യപ്പശാപമോയെന്ന് സോഷ്യല്‍ മീഡിയ; ബി എസ് എന്‍ എലിലെ ജോലി പോയതിന് പിന്നാലെ മനോജ് ശ്രീധറുമായുള്ള ലിവിംഗ് ടുഗെതെറും അവസാനിച്ചു; പിരിഞ്ഞതിന്റെ വലിയ പാര്‍ടി സുഹൃത്തുകള്‍ക്ക് നടത്തുമെന്ന് മനോജ്

തിരുവനന്തപുരം: (www.kvartha.com 22.01.2021) ശബരിമലയില്‍ ആചാര ലംഘനം ശാപമോയെന്ന് സോഷ്യല്‍ മീഡിയ. ബി എസ് എന്‍ എലില്‍ ഉണ്ടായിരുന്ന ജോലി പോയതിന് പിന്നാലെ പങ്കാളി മനോജ് ശ്രീധറുമായുള്ള ലിവിംഗ് ടുഗെതെര്‍ അവസാനിച്ചു. 17 വര്‍ഷമായി ഇരുവരും ഒരുമിച്ച് ജീവിക്കുകയായിരുന്നുവെന്നും, ജീവിതത്തില്‍ അവനവനു വേണ്ടി മാത്രം ജീവിക്കേണ്ട ഒരു തലമുണ്ടെന്നും മനോജ് ശ്രീധര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി.
 
ജീവിതത്തില്‍ എപ്പോഴെങ്കിലും അവരവരോട് തന്നെ നീതി പുലര്‍ത്തണം. സന്തുഷ്ടരായ മാതാ പിതാക്കള്‍ക്കേ കുട്ടികളോടും നീതിപൂര്‍വ്വം പെരുമാറാന്‍ സാധിക്കൂവെന്നും കുടുംബത്തിലെ ജനാധിപത്യം പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും മനോജ് പറയുന്നു. അത്രത്തോളം വ്യക്തിപരമായ വികാരങ്ങളും, സാമൂഹിക ഉത്തരവാദിത്വങ്ങളും കെട്ട് പിണഞ്ഞു കിടക്കുന്ന ഒരിടമാണ് കുടുംബം.

Thiruvananthapuram, News, Kerala, Job, Social Media, Family, Children, Rahna Fathima's Living Together with Manoj Sreedhar ends after leaving BSNL job; Manoj says he will have a big party for his friends

രണ്ട് സ്വതന്ത്ര വ്യക്തികളായി പരസ്പരം കാണാന്‍ പരിമിതികള്‍ നിലനിന്നിരുന്നു. രണ്ട് വ്യക്തികള്‍ക്ക് ഇടയില്‍ പരസ്പരം ഒന്നിച്ചു ജീവിക്കാന്‍ എടുക്കുന്ന തീരുമാനം പോലെ തന്നെ പരസ്പരം ബഹുമാനത്തോടെ പിരിയാനും കഴിയേണ്ടതുണ്ട് മനോജ് വ്യക്തമാക്കുന്നു. കുട്ടികളുടെ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കൂട്ട് ഉത്തരവാദിത്വം എല്ലാം ഒന്നിച്ചു മുന്നോട്ട് പോകുവാനും രഹ്നയും മനോജും ധാരണയായിട്ടുണ്ട്.

ബന്ധം പിരിയുന്നു എന്ന് പറയുമ്പോള്‍ അവിടെ പാര്‍ട്ണര്‍ഷിപ് പിരിയുന്നു. പരസ്പരമുള്ള അധികാരങ്ങള്‍ ഇല്ലാതാകുന്നു എന്ന് മാത്രമാണ് തങ്ങള്‍ മനസിലാക്കുന്നത്. കുടുംബം എന്ന സങ്കല്‍പ്പത്തിനകത്ത് സ്വതന്ത്ര വ്യക്തികള്‍ എന്ന ആശയത്തിന് നിലനില്‍പ്പില്ലെന്നും മനോജ് കൂട്ടിച്ചേര്‍ക്കുന്നു. ഭാര്യ ഭര്‍ത്താവ്, ജീവിത പങ്കാളി ഈ നിര്‍വചനങ്ങളില്‍ പരസ്പരം കെട്ടിയിടേണ്ട ഒരവസ്ഥയില്‍ നിന്ന് പരസ്പരം മോചിപ്പിക്കാന്‍ അതില്‍ ബന്ധിക്കപ്പെട്ടവരുടെ ഇടയില്‍ ധാരണ ഉണ്ടായാല്‍ മതിയെന്നും, ഒരുമിച്ച് താമസിച്ച് നിര്‍വഹിക്കേണ്ട തരത്തിലുള്ള ഉത്തരവാദിത്വങ്ങളൊന്നും ഇപ്പോള്‍ തങ്ങളുടെ ചുമലിലില്ലെന്നും മനോജ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

സൗഹാര്‍ദപരമായാണ് പിരിയാന്‍ തീരുമാനിച്ചതെന്നും ഇതിന്റെ വലിയ പാര്‍ട്ടി സുഹൃത്തുകള്‍ക്ക് നല്‍കുന്നുണ്ടെന്നും മനോജ് പറയുന്നു. കുട്ടികള്‍ക്കു മുന്‍പില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ കേസില്‍ രഹ്നാ ഫാത്തിമയ്‌ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര് ചെയ്തിരുന്നു. പിന്നാലെ ബിഎസ് എന്‍ എല്‍ ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു. അച്ചടക്ക ലംഘനങ്ങളുടെ ഭാഗമായി ബി എസ് എന്‍ എല്‍ നേരത്തേ രഹ്നയെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. രഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനു കോടതി വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

ജോലി പോയതോടെ രഹ്നയുടെ വരുമാനവും ഇല്ലാതായി. ഇതാണ് ഇവര്‍ക്കിടയിലെ പ്രധാന പ്രശ്‌നമായി മാറിയതെന്ന് വിലയിരുത്തപ്പെടുന്നു. മാറുമറക്കലിനെതിരെ വത്തക്ക വെച്ച് മാറുമറച്ചും കുട്ടികള്‍ക്ക് മുന്നില്‍ ചിത്രം വരയ്ക്കാന്‍ മാറുതുറന്നു കൊടുത്തും വിവാദത്തിലായ രഹ്നയ്ക്ക് എല്ലാം സംഭവിച്ചത് ശബരിമലയില്‍ ആചാരലംഘനത്തിന് തുനിഞ്ഞതിനാല്‍ അയ്യപ്പശാപമേറ്റത് കൊണ്ടാന്നെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്.

Keywords: Thiruvananthapuram, News, Kerala, Job, Social Media, Family, Children, Rahna Fathima's Living Together with Manoj Sreedhar ends after leaving BSNL job; Manoj says he will have a big party for his friends


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?