ആസിഫ് അന്‍സാരി മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ്


ന്യൂഡല്‍ഹി (www.evisionnews.co): മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ടായി ആസിഫ് അന്‍സാരിയെ പാര്‍ട്ടി ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദര്‍ മൊയ്ദീന്‍ നിയോഗിച്ചു. നിലവില്‍ യൂത്ത് ലീഗ് പ്രസിഡണ്ടായിരുന്ന സാബിര്‍ എസ് ഗഫാര്‍ രാജിവച്ച ഒഴിവിലേക്കാണ് ആസിഫ് അന്‍സാരി (ഡല്‍ഹി) നിയോഗിക്കപ്പെടുന്നത്. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിരോധിക്കുക എന്നതാണ് മുസ്ലിം ലീഗിന്റെ പ്രഫമ ലക്ഷ്യം. കേരളം, തമിള്‍ നാട് എന്നീ സംസ്ഥാനങ്ങളോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലും ആസാമിലും പാര്‍ട്ടി സജീവമായി തന്നെ തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകും. പക്ഷേ വ്യാപകമായി മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനു വേണ്ടി രൂപംകൊള്ളുന്ന രാഷ്ട്രീയ സമവാക്യങ്ങളോട് മുസ്ലിം ലീഗിന് സഹകരിക്കാനാവില്ല. 

പതിറ്റാണ്ടുകളായി പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മതേതര നിലപാടുകള്‍ ബലികഴിക്കാനാവില്ല. ബംഗാളിലെ പാര്‍ട്ടി ഘടകവുമായി ചര്‍ച്ച ചെയ്ത് കൃത്യമായ തിരഞ്ഞെടുപ്പ് തന്ത്രം ആവിഷ്‌കരിക്കും. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ബംഗാളില്‍ നിര്‍ണായക പങ്ക് വഹിക്കും. ഇതിനു വേണ്ട മുന്നൊരുക്കങ്ങള്‍ ആരംഭിക്കാന്‍ യൂത്ത് ലീഗ് ദേശിയ കമ്മിറ്റിക്കു നിര്‍ദ്ദേശം നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?