സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: (www.kasargodvartha.com 04.01.2021) സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ജനുവരി 15-ാം തീയതിയോടെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 9000 വരെയായി ഉയരാം. ചികിത്സയിലുള്ളവരുടെ എണ്ണം 90,000 ആയേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മരണനിരക്ക് 0.5 ആയി ഉയര്‍ന്നേക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകനയോഗത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്‍ തമ്മില്‍ ഇടപഴകല്‍ വര്‍ധിച്ചതും സ്‌കൂളുകളും കോളജുകളും തുറക്കുന്നതുമാണു കോവിഡ് വ്യാപനം വര്‍ധിക്കാന്‍ ഇടയാക്കുന്ന കാരണങ്ങളെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് ബാധിതരെ കണ്ടെത്താനുള്ള പരിശോധനകളില്‍ ആര്‍ടിപിസിആര്‍ കുറയ്ക്കാനും ആന്റിജന്‍ കൂട്ടാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആന്റിജന്‍ ടെസ്റ്റുകള്‍ക്ക് മികച്ച ഫലപ്രാപ്തിയുണ്ടെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. നിലവില്‍ 0.4 ശതമാനമാണ് കേരളത്തിലെ മരണനിരക്ക്. നിലവില്‍ ശരാശരി 65,000 പേരാണ് ഒരേസമയം ചികിത്സയില്‍ കഴിയുന്നത്. 

Thiruvananthapuram, news, Kerala, Health-Department, Top-Headlines, COVID-19, Health, Health department warns that the spread of Covid in Kerala will increase again

Keywords: Thiruvananthapuram, news, Kerala, Health-Department, Top-Headlines, COVID-19, Health, Health department warns that the spread of Covid in Kerala will increase again



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?