നെയ്യാറ്റിന്‍കരയില്‍ ഒമ്പതാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍; ആണ്‍സുഹൃത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: (www.kvartha.com 09.01.2021) നെയ്യാറ്റിന്‍കരയില്‍ ഒമ്പതാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍. കമുകിന്‍കോട് സ്വദേശിയായ ഒന്‍പതാം ക്ലാസുകാരിയാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ കാടങ്ങാവിള സ്വദേശി ജോമോനെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ത്ഥി കൂടിയായിരുന്ന ജോമോന്‍ വഴക്കുണ്ടാക്കി പോയതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് സഹോദരി ആരോപിച്ചു.

ജോമോന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി വീടിനുള്ളില്‍ കയറി ആത്മഹത്യയ്ക്കു ശ്രമിച്ചത്. പെണ്‍കുട്ടിയുടെ സഹോദരി വഴിക്കിട്ടുപോയ കാമുകനെ തന്നെ വിളിച്ചുവരുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

Thiruvananthapuram, News, Kerala, Case, Police, hospital, Complaint, Girl, Death, Suicide, Girl found hanging in Neyyattinkara; Case against boyfriend

പെണ്‍കുട്ടി ആശുപത്രിയില്‍ മരിച്ചതോടെ കാമുകനായ ജോമോന്‍ മുങ്ങി. മരിച്ച കുട്ടിയെ ആണ്‍സുഹൃത്ത് ശല്യം ചെയ്യുന്നതായി കാണിച്ച് നേരത്തെ വീട്ടുകാര്‍ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ജോമോന്‍ മര്‍ദിച്ചതാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് പൊലീസും കരുതുന്നു. 

Keywords: Thiruvananthapuram, News, Kerala, Case, Police, hospital, Complaint, Girl, Death, Suicide, Girl found hanging in Neyyattinkara; Case against boyfriend


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?