ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കില്ല; സ്റ്റാറ്റസിട്ട് ഉപയോക്താക്കളെ വിവരങ്ങളറിയിച്ച് വാട്സ്ആപ്പ്
കേരളം (www.evisionnews.co): ഒടുവില്‍ സ്വകാര്യതാ നയംമാറ്റം വരുത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറുകയാണെന്ന വിവരം ഉപയോക്താക്കളെ ഔദ്യോഗികമായി അറിയിച്ച് വാട്സ്ആപ്പ്. സ്റ്റാറ്റസ് വഴിയാണ് ഇക്കാര്യം ഉപയോക്താക്കളെ വാട്സ്ആപ്പ് അറിയിച്ചത്. ഉപയോക്താക്കള്‍ക്കെല്ലാം അവരുടെ സ്റ്റാറ്റസില്‍ വാട്സ്ആപ്പിന്റേതായി ഒരു സ്റ്റാറ്റസ് വന്നിരിക്കുകയായിരുന്നു. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ് എന്നാണ് ആദ്യത്തെ സ്റ്റാറ്റസില്‍ പറയുന്നത്.
നിങ്ങളുടെ കോണ്‍ടാക്ട് ഫേസ്ബുക്കുമായി പങ്കുവെക്കില്ലെന്നാണ് അടുത്തത്. എന്‍ക്രിപ്റ്റഡ് ആയതിനാല്‍ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ വായിക്കാനോ കേള്‍ക്കാനോ ലൊക്കേഷന്‍ അറിയാനോ വാട്സ്ആപ്പിനാവില്ലെന്നും തുടര്‍ന്നുള്ള സ്റ്റാറ്റസുകളില്‍ പറയുന്നു.
സ്വകാര്യതാ നയം നടപ്പാക്കുന്നത് നീട്ടിവെച്ചതായി കഴിഞ്ഞ ദിവസം വാട്സ്ആപ്പ് അറിയിച്ചിരുന്നു. മേയ് മാസം 15വരെ പുതിയ നയം നടപ്പാക്കില്ല. പുതിയ നയം സംബന്ധിച്ച് ഉപയോക്താക്കള്‍ക്കിടയില്‍ ഉള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടി എടുക്കുമെന്നുമായിരുന്നു അറിയിച്ചിരുന്നത്.
Powered by Info News For You
Comments
Post a Comment