വിദേശത്തുള്ളവര്‍ക്ക് നാട്ടിലെത്താതെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം; സൗകര്യം ഒരുക്കി മോടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: (www.kvartha.com 08.01.2021) വിദേശത്തുള്ളവര്‍ക്ക് നാട്ടിലെത്താതെ ഇനി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം. അന്യരാജ്യങ്ങളില്‍ തൊഴില്‍ സംബന്ധമായി താമസമാക്കിയ നമ്മുടെ സംസ്ഥാനത്തെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനായോ ലേണേഴ്സ് ലൈസന്‍സിന് അപേക്ഷിക്കുന്നതിനായോ Form 1A (മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്), കാഴ്ച പരിശോധന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ ഓണ്‍ലൈനായി അപേക്ഷയും രേഖകളും സമര്‍പ്പിക്കാനുള്ള സംവിധാനം മോടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തി.

Thiruvananthapuram, news, Kerala, Top-Headlines, Vehicle, Department of Motor Vehicles has facilitated the renewal of driving license of expatriates living abroad

അന്യരാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതാത് രാജ്യത്ത് തൊഴില്‍ ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടറോ അല്ലെങ്കില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള ഡോക്ടറോ ഇംഗ്ലീഷില്‍ നല്കുന്നതോ അല്ലെങ്കില്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തതോ ആയ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാവുന്നതും ആയത് സ്വീകരിക്കുന്നതാണെന്നും മോടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Keywords: Thiruvananthapuram, news, Kerala, Top-Headlines, Vehicle, Department of Motor Vehicles has facilitated the renewal of driving license of expatriates living abroad



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?