'ഗെയ്ൽ' വാതകം: ഉദ്ഘാടനം ചൊവ്വാഴ്ച

മംഗളൂരു: (www.kasargodvartha.com 04.01.2021) ഗാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്‌ (ഗെയ്ൽ) കൊച്ചി - മംഗളൂരു പ്രകൃതി വാതക പൈപ് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാഷ്ട്രത്തിന് സമർപ്പിക്കുമെന്ന് ചെയർമാൻ മനോജ് ജെയിൻ വിർച്ച്വൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗ് വഴിയാവും ഉദ്ഘാടനം നിർവ്വഹിക്കുക.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കർണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, ഗവർണർ വജുഭായ് വാല, കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എന്നിവർ പങ്കെടുക്കും.

                                                                             
'GAIL' Gas: Inauguration Tuesday


450 കിലോമീറ്റർ നീളമുള്ള പൈപ് ലൈൻ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് വഴിയാണ് ദക്ഷിണ കന്നട ജില്ലയിലെ മംഗളൂരുവിൽ അവസാനിക്കുന്നത്.

വാർത്താ സമ്മേളനത്തിൽ ഗെയ്ൽ മാർകെറ്റിംഗ് ഡയറക്ടർ ഇ എസ് രംഗനാഥൻ, ബിസിനസ് ഡവലപ്മെന്റ് ഡയറക്ടർ എം വി അയ്യർ എന്നിവർ പങ്കെടുത്തു.

Keywords: Kerala, News, Karnataka, Gas, Gas pipeline, Inauguration, Narendra-Modi, Pinarayi-Vijayan, Press meet,  'GAIL' Gas: Inauguration Tuesday.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?