ജനപ്രതിനിധികള്‍ നാടിന്റെ നന്മക്കായി വിട്ടുവീഴ്ചയില്ലാതെ കര്‍മനിരതരാവണം: ടിഇ അബ്ദുല്ല


കൊല്ലമ്പാടി (www.evisionnews.co): വാര്‍ഡുകളിലെ ജനപ്രതിനിധികള്‍ നാടിന്റെയും ജനങ്ങളുടെയും നന്മക്കായി വിട്ടുവീഴ്ചയില്ലാതെ കര്‍മ്മനിരതരാവണമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ടിഇ അബ്ദുല്ല. നാടിന്റെ പുരോഗതിയ്ക്കും വികസനത്തിനും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലമ്പാടി പതിനഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കാസര്‍കോട് മുനിസിപ്പലിറ്റിയിലെ ജനപ്രതിനികള്‍ക്കുള്ള സ്വീകരണവും വാര്‍ഡ് കണ്‍വെന്‍ഷനും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ഡ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ പൂരണം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. മുനിസിപ്പല്‍ പ്രസിഡന്റ്് കെഎം ബഷീര്‍, ജനറല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട്, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍, കെഎം അബ്ദുല്‍ റഹ്മാന്‍, ടിഎം ഇഖ്ബാല്‍, മൊയ്തീന്‍ കൊല്ലമ്പാടി, മജീദ് കൊല്ലമ്പാടി, ജലീല്‍ തുരുത്തി, ശാഫി അണങ്കൂര്‍ പ്രസംഗിച്ചു. 

മുന്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അബ്ബാസ് ബീഗം, സിയാന ഹനീഫ്, റീത്ത ആര്‍, കൗണ്‍സിലര്‍മാരായ മമ്മു ചാല, ഇഖ്ബാല്‍ ബാങ്കോട്, സിദ്ധീഖ് ചക്കര, മുഷ്താഖ് ചേരങ്കൈ, അബ്ദുല്‍ റഹ്മാന്‍ ചക്കര, ബിഎസ് സൈനുദ്ധീന്‍ തുരുത്തി, സക്കരിയ തളങ്കര, അസ്മ മുഹമ്മദ്, സമീറ റസാഖ്, സഫിയ, സുമയ്യ മൊയ്തീന്‍, വാര്‍ഡ് ട്രഷറര്‍ കെഎം അബ്ദുല്‍ റഹ്മാന്‍ ഹാജി, കെഎസ് അബ്ദല്ല ഹാജി, ടിഎസ് അബ്ദുല്ല, മൊയ്തു പിടിക, കുഞ്ഞാമു വലിയവളപ്പ്, നിസാമുദ്ധീന്‍ വലിയവളപ്പ്, മുഹമ്മദ് റിയാസ്, അറഫാത്ത് അണങ്കൂര്‍, ശാഫി കൊല്ലമ്പാടി, ഉസ്മാന്‍ ഗോള്‍ഡന്‍ കബീര്‍ പള്ളിക്കാല്‍, ഷാനു കെഎസ് സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?