മാങ്കുളത്ത് നായാട്ട് സംഘം പുലിയെ കെണിവച്ച് പിടിച്ചത് പല്ലും നഖവും വില്‍ക്കാന്‍ ലക്ഷ്യമിട്ടെന്ന് വനംവകുപ്പ്; പ്രതികള്‍ക്ക് അന്തര്‍സംസ്ഥാന നായാട്ട് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് സംശയം
ഇടുക്കി: (https://ift.tt/367pMeN) മാങ്കുളത്ത് നായാട്ട് സംഘം പുലിയെ കെണിവച്ച് പിടിച്ച് കറി വച്ച് കഴിച്ചത് കൃത്യമായി ഗൂഡാലോചന നടത്തിയാണെന്ന് വനംവകുപ്പ്. പല്ലും നഖവും വില്‍ക്കാന്‍ ലക്ഷ്യമിട്ടാണ് സംഘം പുലിയെ പിടിച്ചതെന്ന് വനംവകുപ്പ് പറഞ്ഞു. സംഘം ഇതിന് മുമ്പും നായാട്ട് നടത്തിയിരുന്നതായും പ്രതികള്‍ക്ക് അന്തര്‍സംസ്ഥാന നായാട്ട് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് സംശയമുണ്ടെന്നും വനംവകുപ്പ് അറിയിച്ചു.
കൃത്യമായി ഗൂഡാലോചന നടത്തിയെന്നതിന് തെളിവാണ് പുലിയെ പിടിക്കാനായി നിര്‍മിച്ച ഇരുമ്പ് വള്ളിയുടെ കെണി. മാത്രമല്ല സംഘം ഇതിന് മുമ്പും നായാട്ട് നടത്തിയിട്ടുണ്ട്. ഏതാനും മാസം മുമ്പ് ഒന്നാംപ്രതി വിനോദിന്റെ നേതൃത്വത്തില്‍ സംഘം മുള്ളന്‍പ്പന്നിയെ കെണി വച്ച് പിടിച്ച് കറിവച്ച് തിന്നിരുന്നു. നഖവും പല്ലും തോലും വില്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുലിയെ പിടിച്ചത്. ഇതിനായി ശാസ്ത്രീയമായി ഇവയെല്ലാം വേര്‍തിരിച്ചെടുത്തു.
തുടര്‍ന്ന് പെരുമ്പാവൂരുള്ള സുഹൃത്തിനെ ബന്ധപ്പെട്ട് വില്‍പ്പനയ്ക്ക് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്ക് അന്തര്‍സംസ്ഥാന നായാട്ട് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് സംശയം ഉയര്‍ന്നിരിക്കുന്നത്. ഇതില്‍ വ്യക്തത തേടുന്നതിനായി വനംവകുപ്പ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
Powered by Info News For You

Comments
Post a Comment