മുഹമ്മദ് അസ്ഹറുദ്ദീന് കെഎംസിസിയുടെ സ്‌നേഹോപഹാരം
കാസര്‍കോട് (www.evisionnews.co): മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച് കാസര്‍കോട് ജില്ലയുടെ അഭിമാനമായ മുഹമ്മദ് അസ്ഹറുദ്ധീനെ ദുബൈ കെഎംസിസി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉപഹാരം കൈമാറി. ദുബൈ കെഎംസിസി ഉദുമ മണ്ഡലം നേതാക്കളായ റൗഫ് കെജിഎന്‍, മുനീര്‍ പള്ളിപ്പുറം, ദുബൈ കെഎംസിസി ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹനീഫ് കട്ടക്കാല്‍, റിസ്വാന്‍ കളനാട് സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment