ഡ്രൈവിങ് ടെസ്റ്റില്‍ പാസായ സന്തോഷത്തില്‍ വീട്ടിലേക്ക് മടങ്ങിയ യുവാവ് റോഡ് അപകടത്തില്‍ മരിച്ചു


തൃശ്ശൂര്‍: (https://ift.tt/3s0IYnu) ഡ്രൈവിങ് ടെസ്റ്റില്‍ പാസായ സന്തോഷത്തില്‍ വീട്ടിലേക്ക് മടങ്ങിയ യുവാവിന് ദാരുണാന്ത്യം. ദുബൈയില്‍ ജോലി ചെയ്യുന്ന ചെമ്മനാംകുന്നേല്‍ വീട്ടില്‍ ശശികുമാറിന്റെ മകന്‍ സനോജ് (22)ആണ് മരിച്ചത്. വടക്കാഞ്ചേരി പാര്‍ളിക്കാട് വ്യാസ കോളജ് സ്റ്റോപ്പിലാണ് അപകടം നടന്നത്. 

സിഎ പഠനം പൂര്‍ത്തിയാക്കിയ സനോജ് ചേലക്കരയിലെ ഒരു സ്ഥാപനത്തില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടയിലാണ് ഡ്രൈവിങ് പഠനം പൂര്‍ത്തിയാക്കിയത്. തിങ്കളാഴ്ചയായിരുന്നു ടെസ്റ്റ്. കാലത്ത് അത്താണിയിലെ ഗ്രൗണ്ടിലേക്ക് ഓട്ടോറിക്ഷയിലാണ് സനോജ് എത്തിയത്. തിരിച്ച് ബസില്‍ പോകാനായിരുന്നു തീരുമാനം. ഇതിനിടെ ടെസ്റ്റ് വിജയിച്ചതിന്റെ ആഹ്ലാദത്തില്‍ വീട്ടുകാരെയും കൂട്ടുകാരെയുമൊക്കെ വിവരം വിളിച്ചറിയിക്കുകയും ചെയ്തു.

News, Kerala, State, Thrissur, Local News, Accident, Road, Accidental Death, Bike, Youth, Killed, Young man, who returned home happy to have passed the driving test, died in a road accident


മടങ്ങാന്‍ നില്‍ക്കുന്നതിനിടയില്‍ ചേലക്കര പങ്ങാരപ്പിള്ളി സ്വദേശി ഗോപാലകൃഷ്ണന്‍(47) എന്നയാളെ യുവാവ് പരിചയപ്പെട്ടു. എന്നാല്‍ തിരിച്ച് ഇദ്ദേഹത്തോടൊപ്പം ബൈകില്‍ മടങ്ങാന്‍ യുവാവ് തീരുമാനിച്ചു. എന്നാല്‍ മിണാലൂര്‍ ഗ്രൗണ്ടില്‍നിന്ന് ഒരു കിലോമീറ്ററോളം യാത്ര ചെയ്തപ്പോഴേക്കും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടയില്‍ ഹാര്‍ബറിലേക്ക് അസംസ്‌കൃത വസ്തുവുമായെത്തിയ ടോറസ് ലോറി ബൈടിലേക്ക് പാഞ്ഞുകയറി. പുറകില്‍ യാത്ര ചെയ്തിരുന്ന സനോജ് ടോറസിനടിയിലേക്ക് തെറിച്ചു. ഗോപാലകൃഷ്ണന്‍ റോഡില്‍ വീണു ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.

ഓടി കൂടിയെത്തിയവര്‍ ഇരുവരേയും മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും സനോജിന്റെ മരണം സ്ഥിരീകരിച്ചു. കാളിയാ റോഡ് പള്ളി ജാറത്തിനടുത്താണ് സനോജിന്റെ വീട്. മാതാവ് സ്വപ്ന. ഏകസഹോദരി നന്ദന. പിതാവ് ദുബൈയില്‍ നിന്ന് നാട്ടിലെത്തും. നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായ യുവാവിന്റെ അകാല മരണത്തില്‍ ഞെട്ടലിലാണ് കാളിയാ റോഡ് നിവാസികള്‍.

Keywords: News, Kerala, State, Thrissur, Local News, Accident, Road, Accidental Death, Bike, Youth, Killed, Young man, who returned home happy to have passed the driving test, died in a road accident

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?