ഉപരിതലത്തില്‍ നിന്ന് വ്യോമാക്രമണ ശ്രമങ്ങളെ തകര്‍ക്കാന്‍ പ്രയോഗിക്കാവുന്ന ആകാശ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായ പരീക്ഷിച്ചു
ബലസോര്‍: (https://ift.tt/3sZrQ1W) ഇന്ത്യന്‍ വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഇരട്ടി ശക്തി നല്‍കുന്ന പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ പുതിയ മിസൈല്‍ പരീക്ഷണം വിജയം. ഉപരിതലത്തില്‍ നിന്ന് വ്യോമാക്രമണ ശ്രമങ്ങളെ തകര്‍ക്കാന്‍ പ്രയോഗിക്കാവുന്ന ആകാശ് മിസൈലിന്റെ പുതിയ പതിപ്പാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. ഒഡീഷ തീരത്തെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് ആകാശ്-എന്‍ജി (ന്യൂ ജനറേഷന്‍) മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. ആകാശ്-എന്‍ജി പുതിയ തലമുറ സര്‍ഫെയ്‌സ്-ടു-എയര്‍ മിസൈലാണ്.
വ്യോമ മാര്‍ഗ്ഗമുള്ള വെല്ലുവിളികളെ ശക്തമായി പ്രതിരോധിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ആകാശിന്റെ പുതിയ പതിപ്പ് ഡിആര്‍ഡിഒ ഒരുക്കിയിരിക്കുന്നത്. വ്യോമാക്രമണ ഭീഷണികളെ നേരിടാന്‍ ശക്തമായ ഒരു സംവിധാനമാണിതെന്നും ഡിആര്‍ഡിഒ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. ഏറെ കൃത്യതയോടെയാണ് മിസൈല്‍ പരീക്ഷണം നടന്നത്. നേരത്തെ സജ്ജമാക്കിയ ടാര്‍ഗെറ്റിനെ ആകാശ്എന്‍ജി മിസൈലിന് കൃത്യമായി തടയാന്‍ കഴിഞ്ഞുവെന്നും ദൗത്യത്തില്‍ എല്ലാ പരീക്ഷണ ലക്ഷ്യങ്ങളും പൂര്‍ത്തീകരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.
കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ പ്രകടനം, ഓണ്‍ബോര്‍ഡ് ഏവിയോണിക്‌സ്, മിസൈലിന്റെ എയറോഡൈനാമിക് കോണ്‍ഫിഗറേഷന്‍ എന്നിവ വിജയകരമായി പരീക്ഷിച്ചുവെന്നാണ് അറിയുന്നത്. റിപബ്ലിക് ദിനാഘോഷത്തിന്റെ തലേദിവസമാണ് മിസൈല്‍ വിക്ഷേപണം നടന്നത്.
Powered by Info News For You

Comments
Post a Comment