കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു


കാസര്‍കോട് (www.evisionnews.co): സന്നദ്ധ സംഘടനകള്‍ നാടിന്റെ ഹൃദയ തുടിപ്പാണെന്ന് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ഒവി സനല്‍. ജാതിമത ചിന്തകള്‍ക്ക് അതീതമായി അര്‍ഹരിലേക്ക് സേവനം എത്തുമ്പോഴാണ് സേവനം എന്ന വാക്കിന് പൂര്‍ണത കൈവരുന്നത്. കുറച്ചു കഞ്ഞി വെള്ളമെങ്കിലും താ, എന്ന് ഒരമ്മയുടെ ദയനീയമായ യാചന മനുഷ്യ മനസാക്ഷിയുടെ നേര്‍ക്കുള്ള ചോദ്യചിഹ്നമാണ്. സ്‌നേഹിക്കുന്ന മനസ്സുള്ള വര്‍ക്ക് മാത്രമേ നിഷ്‌കാമ സേവനം നടത്താന്‍ പറ്റുകയുള്ളൂ എന്നും ഒവി സനല്‍ പറഞ്ഞു. 

പുതുതായി രൂപീകരിച്ച കാസറഗോഡ് ടൗണ്‍ ലയണ്‍സ് ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പദൂര്‍, ജില്ലാ പഞ്ചായത്ത് അംഗം പിബി ഷഫീഖ് റസാഖ്, കാസര്‍കോട് മുനിസിപ്പല്‍ വൈസ് ചെയര്‍േഴ്‌സണ്‍ ഷംസീദ ഫിറോസ്, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ എന്നിവരെ ലയണ്‍സ് ഗവര്‍ണര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് പ്രസിഡന്റ് അബ്ദുല്‍ നാസ്സര്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് വൈസ് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍, ക്യാബിനറ്റ് സെക്രട്ടറി ഷാജി ജോസഫ്, രാമചന്ദ്രന്‍, ടൈറ്റസ് തോമസ്, വിഷോഭ് പനങ്ങാട്, അഡ്വ. വിനോദ് കുമാര്‍, കെ ഗോപി, ടികെ രജീഷ്, പ്രശാന്ത് നായര്‍ പ്രസംഗിച്ചു. അന്‍വര്‍ ഹസന്‍ സ്വാഗതവും ജിഷാദ് എംകെ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: ദില്‍ഷാദ് സിറ്റി ഗോള്‍ഡ് (പ്രസി്), ജിഷാദ് എംകെ (സെക്ര), അഷറഫ് അലി അച്ചു (ട്രഷ), ഹമീന്‍ നായിമാര്‍ മൂല, അബ്ദുല്‍ കാസിം ബിവൈ, ആസിഫ് മാളിഗ (വൈസ് പ്രസി), ഷഫീഖ് ബെന്‍സര്‍ (മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്‍), സജ്ജാദ് (ലയണ്‍ ടമേര്‍), രാമചന്ദ്ര പാട്ടീല്‍ (ടൈല്‍ ട്വിസ്‌റര്‍), കൃഷ്ണനുണ്ണി (ജോ സെക്ര), സനോജ് മാഹിന്‍ (പബ്ലിക് റിലേഷന്‍ ഓഫീസര്‍) പ്രതിജ്ഞ ചെയ്തു. അഷ്‌റഫ് പിബി, ഷഫീഖ് റസാഖ്, ഹാരിസ് അബൂബക്കര്‍, മുഹമ്മദ് ഷാഫി, അഷ്‌റഫ് സല്‍മാന്‍, ജുനൈദ് പാരിസ്, സനാഹില്‍ മര്‍സൂഖ്, അബ്ദുല്‍ സമീര്‍, ഷഹബാസ് പാദൂര്‍, ബാസില്‍ ഫാഹിസ്, നിഹാദ്, മജീദ് സല്‍മാന്‍ സത്യപ്രതിജ്ഞ ചെയ്തു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?