സര്‍കാര്‍ ആയുര്‍വേദ കോളജില്‍ ടെക്‌നീഷ്യന്‍ താല്കാലിക നിയമനം; ഫെബ്രുവരി എട്ടിന് വാക് ഇന്‍ ഇന്റര്‍വ്യൂ
തിരുവനന്തപുരം: (https://ift.tt/3sZrQ1W) തിരുവനന്തപുരം സര്‍കാര്‍ ആയുര്‍വേദ കോളജില്‍ ടെക്‌നീഷ്യന്‍ (ബയോടെക്‌നോളജി) താല്കാലിക നിയമനം. ഫെബ്രുവരി എട്ടിന്ഉച്ചയ്ക്ക് രണ്ടിന് പ്രിന്‍സിപലിന്റെ കാര്യാലയത്തില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം എസ്സി/ ബി എസ്സി ബയോടെക്‌നോളജിയും ടിഷ്യുകള്‍ചര്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത (വിഷയത്തില്‍ പി എച്ച് ഡി ഉള്ളവര്‍ക്ക് മുന്‍ഗണന).
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സെര്‍ടിഫികറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ഉച്ചയ്ക്ക് 1.30ന് പ്രിന്‍സിപലിന്റെ കാര്യാലയത്തില്‍ എത്തണം.
Keywords: News, Kerala, State, Thiruvananthapuram, Education, Job, Temporary appointment of Technician in Government Ayurveda College; Walk-in interview on February 8th
Powered by Info News For You

Comments
Post a Comment