സ്റ്റാര്‍ പദവിയുള്ള റിസോടിലടക്കം ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു

നീലേശ്വരം: (www.kasargodvartha.com 20.01.2021) സ്റ്റാര്‍ പദവിയുള്ള റിസോടിലടക്കം ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു.

നീലേശ്വരം നഗരസഭ ആരോഗ്യ വിഭാഗമാണ് നഗരത്തിലെ ഹോടെലുകളായ നളന്ദ റിസോട്‌സ്, ഉണ്ണിമണി, ഗ്രീന്‍ പാര്‍ക് റസ്റ്ററന്റ്, വളവില്‍ തട്ടുകട, ഒറോട്ടി കഫേ എന്നിവിടങ്ങളില്‍ നിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷ്യപദാര്‍ഥങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്. നെടുങ്കണ്ണത്തെ ഗോള്‍ഡണ്‍ ഫിഷ് മാര്‍കെറ്റില്‍ നിന്നും ദിവസങ്ങളോളം പഴക്കമുള്ള, ദുര്‍ഗന്ധം വമിക്കുന്ന ചീഞ്ഞളിഞ്ഞ മത്സ്യം പിടിച്ചെടുത്തു. 
                                                                             
Health department's lightning inspection seized stale food items, including star-rated resorts

സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തുടര്‍പരിശോധന കര്‍ശനമാക്കുമെന്നും ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ടി പി ലത, നഗരസഭാ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ കെ വി രാജീവന്‍ എന്നിവര്‍ പറഞ്ഞു. ജെ എച്ച് ഐമാരായ, ടി നാരായണി, ടി വി രാജന്‍, കെ വി ബീനാകുമാരി, പി പി സ്മിത എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.


Keywords: Kasaragod, Nileshwaram, Health-Department, Food, Hotel, Kerala, News, Top-Headlines, Resorts, Seized, Star Hotels, Health department's lightning inspection seized stale food items, including star-rated resorts.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?