സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാകില്‍ വീണ്ടും ഇന്ത്യ - ചൈന ഏറ്റുമുട്ടല്‍


ന്യൂഡെല്‍ഹി: (https://ift.tt/2Mj8C6H) അതിര്‍ത്തി ലംഘിക്കാന്‍ ചൈനീസ് ശ്രമം. സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാകില്‍ ഇന്ത്യ - ചൈന സേനകള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. അതിര്‍ത്തിയിലുള്ള നാകു ലാ സെക്ടറില്‍ 3 ദിവസം മുന്‍പാണു സംഭവം. അതിര്‍ത്തി രേഖ ലംഘിച്ചു കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സേനാംഗങ്ങളെ ഇന്ത്യന്‍ സേന തടഞ്ഞതാണു ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഇരു ഭാഗത്തും ഏതാനും സൈനികര്‍ക്കു പരുക്കേറ്റു.


News, National, India, New Delhi, China, Border, Attack, Injury, Soldiers, India- China clash again in Eastern Ladakh


ഇന്ത്യ - ചൈന സേനകളിലെ ഉന്നത സേനാ കമാന്‍ഡര്‍മാര്‍ തമ്മില്‍ അതിര്‍ത്തിയില്‍ നടന്ന ഒന്‍പതാം ചര്‍ച്ചയ്ക്കു മുന്‍പായിരുന്നു സംഭവം. അതിര്‍ത്തിയില്‍ ചൈനീസ് ഭാഗത്തുള്ള മോള്‍ഡോയില്‍ കഴിഞ്ഞദിവസം നടന്ന ചര്‍ച്ച 16 മണിക്കൂര്‍ നീണ്ടു. ചര്‍ച്ചയിലെ വിശദാംശങ്ങള്‍ ഇരു സേനകളും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ കനത്തു.

Keywords: News, National, India, New Delhi, China, Border, Attack, Injury, Soldiers, India- China clash again in Eastern Ladakh

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?