നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്: ഉപയോക്താക്കള്‍ തങ്ങളുടെ സ്റ്റാറ്റസ് കണ്ട് ആദ്യം ഒന്ന് അമ്പരന്നു, പിന്നാലെ അറിഞ്ഞു വാട്സ്ആപ്പിന്റെ ഉറപ്പ്

വാഷിംങ്ടണ്‍: (www.kvartha.com 17.01.2021) കഴിഞ്ഞ കുറച്ചു മണിക്കൂറിനുള്ളില്‍ ഉപയോക്താക്കള്‍ക്കെല്ലാം തങ്ങളുടെ 'സ്റ്റാറ്റസി'ല്‍ വാട്സ്ആപ്പിന്റേതായി ഒരു സ്റ്റാറ്റസ് വന്നിരിക്കുന്നു. ആദ്യത്തെ സ്റ്റാറ്റസില്‍ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ് എന്നാണ് പറയുന്നത്. എന്‍ക്രിപ്റ്റഡ് ആയതിനാല്‍ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ വായിക്കാനോ കേള്‍ക്കാനോ വാട്‌സ്ആപ്പിന് കഴിയില്ല എന്ന് അടുത്തതായി പറയുന്നത്. നിങ്ങളുടെ ഷെയര്‍ ചെയ്ത ലൊക്കേഷന്‍ അറിയാനോ വാട്സ്ആപ്പിനാവില്ലെന്നും നിങ്ങളുടെ കോണ്‍ടാക്ട് ഫെയ്‌സ്ബുക്കുമായി പങ്കുവെക്കില്ല എന്നും തുടര്‍ന്നുള്ള സ്റ്റാറ്റസിലൂടെ വാട്‌സ്ആപ്പ് വ്യക്തമാക്കുന്നു.

Washington, News, World, Whatsapp, Technology, WhatsApp sets WhatsApp Status to explain its privacy features

സ്വകാര്യതാ നയം മാറ്റം വരുത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറുകയാണെന്ന വിവരം ഉപയോക്താക്കളെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. സ്റ്റാറ്റസ് വഴിയാണ് ഇക്കാര്യം ഉപയോക്താക്കളെ വാട്സ്ആപ്പ് അറിയിച്ചത്. സ്വകാര്യതാ നയം നടപ്പാക്കുന്നത് നീട്ടിവെച്ചതായി കഴിഞ്ഞ ദിവസം വാട്സ്ആപ്പ് അറിയിച്ചിരുന്നു. മെയ് മാസം 15 വരെ പുതിയ നയം നടപ്പാക്കില്ല. പുതിയ നയം സംബന്ധിച്ച് ഉപയോക്താക്കള്‍ക്കിടയില്‍ ഉള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടി എടുക്കുമെന്നുമായിരുന്നു അറിയിച്ചിരുന്നത്.

Washington, News, World, Whatsapp, Technology, WhatsApp sets WhatsApp Status to explain its privacy features

Keywords: Washington, News, World, Whatsapp, Technology, WhatsApp sets WhatsApp Status to explain its privacy features


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?