കൂട്ടപ്പലായനത്തില്‍ അടിപതറി! സ്വകാര്യ നയം നടപ്പിലാക്കുന്നത് വാട്‌സ്ആപ് നീട്ടിവച്ചു


ന്യൂഡെല്‍ഹി: (https://ift.tt/2LSQFM3) രാജ്യാന്തര തലത്തിലെ പ്രതിഷേധം കണക്കിലെടുത്ത് സ്വകാര്യ നയം നടപ്പാക്കുന്നത് വാട്‌സ്ആപ് മേയ് മാസം 15 വരെ നീട്ടിവച്ചു. വ്യക്തിഗത സന്ദേശങ്ങള്‍ എല്ലായ്‌പ്പോഴും എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും അത് സ്വകാര്യമായി തുടരുമെന്നും വാട്‌സ്ആപ് പറയുന്നു. ഫേസ്ബുകുമായി ഡാറ്റ പങ്കിടുന്ന രീതി പുതിയതല്ലെന്നും ഇത് വിപുലീകരിക്കാന്‍ പോകുന്നില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടി എടുക്കമെന്നും കമ്പനി അറിയിച്ചു. 

ഫോണ്‍ നമ്പറോ വാട്‌സ്ആപ് വരിക്കാര്‍ എവിടേക്കെല്ലാം പോകുന്നുവെന്നോ ഉള്ള വിവരങ്ങള്‍ ഫേസ് ബുകിനോ മറ്റുള്ളവര്‍ക്കോ ചോര്‍ത്തിനല്‍കില്ലെന്നും വാട്‌സ്ആപ് വിശദീകരിക്കുന്നു. ബിസിനസ് ചാറ്റുകളിലെ ബിസിനസ് സംബന്ധമായ വിവരങ്ങള്‍ മാത്രമേ കൈമാറുകയുള്ളൂവെന്നാണു വാട്‌സ്ആപിന്റെ പുതിയ വിശദീകരണം. 

News, National, India, New Delhi, Whatsapp, Technology, Business, Finance, WhatsApp delays enforcement of privacy terms by 3 months, following backlash


വിവരങ്ങള്‍ കൈമാറുമെന്ന വാട്‌സ്ആപിന്റെ പുതിയ നയം പ്രഖ്യാപിച്ചതോടെ വാട്‌സ്ആപില്‍നിന്ന് കൂട്ടപ്പലായനം നടന്നിരുന്നു. സിഗ്‌നല്‍, ടെലിഗ്രാം മുതലായ പ്ലാറ്റ്‌ഫോമുകളിലേക്കാണ് ആയിരക്കണക്കിന് ആളുകള്‍ കൂട്ടത്തോടെ മാറിയത്. ഇതോടെ സ്വകാര്യ നയം നടപ്പാക്കുന്നത് വാട്‌സ്ആപ് നീട്ടിവയ്ക്കുകയായിരുന്നു. 

സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തില്ലെന്നു വാട്‌സ്ആപ് വിവാദം മുറുകിയതിനു പിന്നാലെ അറിയിച്ചിരുന്നു. ആര്‍ക്കു സന്ദേശം അയയ്ക്കുന്നുവെന്നോ സന്ദേശത്തിലെ വിവരങ്ങള്‍ എന്താണെന്നോ മറ്റാര്‍ക്കും നല്‍കില്ല. ഇക്കാര്യങ്ങളില്‍ സ്വകാര്യതയുണ്ടാകുമെന്ന് വാട്‌സ്ആപ് അറിയിച്ചു.

Keywords: News, National, India, New Delhi, Whatsapp, Technology, Business, Finance, WhatsApp delays enforcement of privacy terms by 3 months, following backlash

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?