മാസ്‌ക് അണിയാതെ കടയ്ക്കുള്ളില്‍ കയറിയ താരത്തെക്കണ്ട് ആളുകള്‍ അസ്വസ്ഥരായി; ഹോളിവുഡ് നടന്‍ ബ്രൂസ് വില്ലിസിന് പിന്നീട് സംഭവിച്ചത്
ലോസ് ആഞ്ചലസ്: (https://ift.tt/39qZbKq) മാസ്‌ക് അണിയാതെ കടയ്ക്കുള്ളില്‍ കയറിയ പ്രശസ്ത ഹോളിവുഡ് നടന്‍ ബ്രൂസ് വില്ലിസിനെ കണ്ട് ആളുകള്‍ അസ്വസ്ഥരാവുകയും കട ഉടമയോട് പരാതിപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് വില്ലിസിനെ ഫാര്‍മസിയില്‍ നിന്ന് പുറത്താക്കി. ലോസ് ആഞ്ചലസിലെ ഒരു ഫാര്‍മസിയില്‍ നിന്നാണ് താരത്തെ പുറത്താക്കിയത്.
കഴുത്തില്‍ ഒരു തൂവാല അണിഞ്ഞുകൊണ്ടാണ് 65 വയസ്സുകാരനായ ബ്രൂസ് ഫാര്‍മസിയിലേക്ക് കയറിയത്. ആ തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കാമായിരുന്നു എന്ന് ആളുകള്‍ പറഞ്ഞു. അതിനു തയ്യാറാവാതിരുന്നതോടെയാണ് താരത്തോട് പുറത്തുപോകാന്‍ കട ഉടമകള്‍ ആവശ്യപ്പെട്ടത്.
Powered by Info News For You

Comments
Post a Comment