ഗാസിപ്പൂരില്‍ കര്‍ഷക സമരവേദി ഒഴിപ്പിക്കല്‍ നടന്നില്ല; പൊലീസും കേന്ദ്രസേനയും മടങ്ങിയതോടെ സംഘര്‍ഷാവസ്ഥയ്ക്ക് താത്കാലിക ശമനം, ദേശീയ പതാകയേന്തി കര്‍ഷകര്‍ ആഹ്‌ളാദപ്രകടനം നടത്തി
ന്യൂഡെല്‍ഹി: (https://ift.tt/3ckOCeV) ഗാസിപ്പൂരില്‍ കര്‍ഷക സമരവേദി ഒഴിപ്പിക്കല്‍ നടന്നില്ല. തീരുമാനത്തില്‍ നിന്ന് ജില്ലാഭരണകൂടം തത്കാലം പിന്‍വാങ്ങി. രാത്രി തന്നെ ഒഴിയണമെന്ന അന്ത്യശാസനം തള്ളിയ കര്‍ഷകര്‍ സംഘടിച്ചെത്തിയതോടെ തിരക്കിട്ട് നടപടി വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു ജില്ലാ ഭരണകൂടം. സമരസ്ഥലത്തെത്തിയ പൊലീസും കേന്ദ്രസേനയും മടങ്ങിയതോടെ കര്‍ഷകര്‍ ദേശീയ പതാകയുമേന്തി ആഹ്‌ളാദപ്രകടനം നടത്തി.
നേരത്തെ പൊലീസ് നടപടി രാത്രിയുണ്ടാകില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കിയെങ്കിലും പൊലീസും കേന്ദ്രസേനയും സ്ഥലത്ത് നിലയുറപ്പിച്ചതോടെ രാത്രി വൈകിയും ആശങ്ക തുടര്‍ന്നു. രാത്രി പതിനൊന്ന് മണിവരെയായിരുന്നു ഒഴിയാന്‍ നേരത്തെ കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന സമയം. എന്ത് സംഭവിച്ചാലും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ നിലപാടെടുത്തതിന്റെ പിന്നാലെയാണ് പൊലീസ് ഒരു സംഘര്‍ഷ സാഹചര്യത്തില്‍ നിന്ന് പിന്‍വാങ്ങിയത്.
പ്രത്യേകിച്ചും ബജറ്റ് സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ രാത്രി തിരക്കിട്ട് പൊലീസ് നടപടിയുണ്ടായാല്‍ പാര്‍ലമെന്റിലടക്കം കേന്ദ്രസര്‍കാരിന് വലിയ വെല്ലുവിളിയായി സംഭവം മാറുമെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു.
നേരത്തെ ഗാസിപ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് സ്ഥലത്തെത്തി രാകേഷ് ടിക്കായത്തിനെ സന്ദര്‍ശിച്ച ശേഷം മടങ്ങിയിരുന്നു. വിജയം വരെ സമരം തുടരുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ഇതിനുപിന്നാലെ അഭിപ്രായപ്പെട്ടിരുന്നു. അനുയായികളോട് ശാന്തരായിരിക്കാനും സമാധനപരമായി സമരം തുടരാനും ടിക്കായത്ത് ആഹ്വാനം ചെയ്തിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment