കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സമസ്ത മദ്രസകള്‍ തുറന്നു
കാസര്‍കോട് (www.evisionnews.co): കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സമസ്ത മദ്രസകള്‍ തുറന്നു. പൊതു പരീക്ഷാ ക്ലാസുകള്‍ ഉള്‍പ്പടെ മുതിര്‍ന്ന കുട്ടികള്‍ക്കാണ് പഠനം പുനരാരംഭിച്ചത്. ക്യത്യമായി അകലം പാലിച്ചും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ക്ലാസുകളില്‍ പ്രവേശിപ്പിച്ചു. നീണ്ട പത്തുമാസങ്ങള്‍ക്ക് ശേഷം ക്ലാസ് മുറിയിലെത്തി പഠനം പൂര്‍ത്തീകരിക്കാന്‍ അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് വിദ്യാര്‍ത്ഥികള്‍.
രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടിയിടാന്‍ നിര്‍ദേശമുണ്ടായതോടെ മദ്രസകള്‍ അടച്ചിട്ടത്. തുടര്‍ന്ന് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയായിരുന്നു ക്ലാസുകള്‍ നല്‍കിയത്. അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് പൊതുപരീക്ഷാ ക്ലാസുകള്‍ക്ക് പ്രത്യേകം ക്ലാസുകളും ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതി ലഭിച്ചതോടെ മദ്രസകളില്‍ മുതിര്‍ന്ന കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ പുനരാരംഭിക്കുകയായിരുന്നു.
Powered by Info News For You

Comments
Post a Comment