മംഗളൂരുവില്‍ മദ്യശാലയുടെ വാതില്‍പൂട്ട് തകര്‍ത്ത് മൂന്നു ലക്ഷം രൂപയും മദ്യക്കുപ്പികളും കവര്‍ന്നു


മംഗളൂരു (www.evisionnews.co): മംഗളൂരു മെല്‍ക്കര്‍ കന്ദുരുവില്‍ മദ്യശാലയുടെ വാതില്‍പൂട്ട് തകര്‍ത്ത് അകത്തുകയറി മൂന്നു ലക്ഷം രൂപയും മദ്യക്കുപ്പികളും കവര്‍ന്നു. കന്ദുരുവിലെ സുരഭി ബാറിലാണ് മോഷണം നടന്നത്. കൗണ്ടറില്‍ നിന്ന് 3 ലക്ഷം രൂപ കവര്‍ന്ന ശേഷം സംഘം മദ്യക്കുപ്പികളുമായി സ്ഥലം വിടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ബാര്‍ തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ബണ്ട്വാള്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടിഡി നാഗരാജ്, എസ്ഐ അവിനാശ്, ക്രൈംഡിവിഷന്‍ സബ് ഇന്‍സ്പെക്ടര്‍ കലൈമര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ സുരേഷ് പാദര്‍, ശ്രീകാന്ത് ഉസ്മാന്‍, പ്രശാന്ത് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?