തെരഞ്ഞെടുപ്പിന് ശേഷം ഓങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചേരാനിക്കെ മ്യാന്‍മറില്‍ സൈനിക അട്ടിമറി; സൂചിയും പ്രസിഡന്റും ഉള്‍പെടെ പ്രമുഖ നേതാക്കളെല്ലാം തടങ്കലില്‍
യാങ്കൂണ്‍ (മ്യാന്‍മര്‍): (https://ift.tt/3oAKbiK) തെരഞ്ഞെടുപ്പിന് ശേഷം ഓങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചേരാനിക്കെ മ്യാന്‍മറില്‍ സൈനിക അട്ടിമറി. മ്യാന്‍മര്‍ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ ഓങ് സാന്‍ സൂചി (75) യും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പെടെയുള്ള മ്യാന്‍മറിലെ പ്രമുഖ നേതാക്കളെല്ലാം തടങ്കലില്‍.
മ്യാന്‍മറില്‍ ആഭ്യന്തരമായി പട്ടാളം ഭരണം ഏറ്റെടുക്കുന്നതായാണ് സൂചന. പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ പിടിയിലാണ്. ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസപ്പെട്ടു. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഓങ് സാന്‍ സൂ ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍എല്‍ഡി) വന്‍ ഭൂരിപക്ഷം നേടിയിരുന്നു. കഴിഞ്ഞ നവംബര്‍ 8 ന് നടന്ന തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷപാര്‍ടി ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് സൈന്യം. തിരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട് നടന്നുവെന്നാണ് സൈന്യത്തിന്റെ നിലപാട്. അര നൂറ്റാണ്ട് നിന്ന പട്ടാളഭരണത്തിനു ശേഷം രാജ്യത്ത് നടന്ന രണ്ടാമത് പൊതുതെരഞ്ഞെടുപ്പിന് ജനകീയ പിന്തുണ വര്‍ധിച്ചതാണ് സൈനിക അട്ടിമറിയിലേക്ക് വഴിവച്ചതെന്നാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ആരോപണം. 50 വര്‍ഷം നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച് 2015 ലാണ് എന്‍എല്‍ഡി അധികാരത്തിലെത്തിയത്. സൂചിയുടെ ജനപ്രീതിയാണ് അതിന് സഹായിച്ചത്.
മ്യാന്‍മര്‍ ദേശീയ നേതാവ് ഓങ് സാന്‍ സൂചിയെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്തി സൈന്യത്തിന് പ്രധാന സ്ഥാനങ്ങളെല്ലാം നല്‍കുന്ന രീതിയിലാണ് മ്യാന്‍മറിന്റെ നിലവിലെ ഭരണഘടനയുള്ളത്. ജനാധിപത്യ ഫെഡറല്‍ രാഷ്ട്രത്തിനു രൂപം നല്‍കുന്നതിനായി ഭരണഘടന ഭേദഗതി വരുത്തുമെന്നു പ്രസിഡന്റ് വിന്‍ മയന്റ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
1988ല്‍ ജനാധിപത്യ പ്രക്ഷോഭത്തില്‍ പട്ടാളഭരണകൂടത്തിനെതിരെ സൂചിക്കൊപ്പം നിന്നു പോരാടി തടവിലായ നേതാവാണു വിന്‍ മയന്റ്. പ്രസിഡന്റാണു ഭരണഘടനാപരമായി മ്യാന്‍മര്‍ ഭരണത്തലവനെങ്കിലും 2016 ഏപ്രില്‍ മുതല്‍ മ്യാന്‍മറിന്റെ യഥാര്‍ഥ 'ഭരണാധികാരി' സൂചിയാണ്.
ന്യൂനപക്ഷമായ രോഹിന്‍ഗ്യ മുസ്ലിംകള്‍ക്കെതിരായ അക്രമങ്ങള്‍ നിര്‍ത്താന്‍ അടിയന്തര നടപടിയെടുക്കണമെന്നു രാജ്യാന്തര നീതിന്യായ കോടതി മ്യാന്‍മര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഏതാണ്ട് അര നൂറ്റാണ്ടുകാലം നീണ്ടുനിന്ന പട്ടാളഭരണത്തിലെ അതേ നയമാണ് സൂചി നിര്‍ണായക പങ്കു വഹിച്ചിരുന്ന സിവിലിയന്‍ ഭരണകൂടവും രോഹിന്‍ഗ്യകളുടെ നേരെ തുടരുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മഹാത്മാഗാന്ധിയുടെ യഥാര്‍ഥ പിന്തുടര്‍ച്ചക്കാരി, ഏഷ്യയിലെ നെല്‍സന്‍ മണ്ടേല. ഇങ്ങനെയെല്ലാം വാഴ്ത്തപ്പെട്ട ഓങ് സാന്‍ സൂചി ഭരിക്കുമ്പോഴും മ്യാന്‍മറില്‍ നടന്നുവരുന്നതു വംശഹത്യയുടെ ഗണത്തില്‍പ്പെടുന്ന കൊടിയ അക്രമങ്ങളായിരുന്നു.
Powered by Info News For You

Comments
Post a Comment