കോഴിക്കോട്ടെ മലയോരമേഖലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത് പതിമൂന്നുകാരനില്‍; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പും പഞ്ചായത്തും
കോഴിക്കോട്: (https://ift.tt/3q0DcjY) കോഴിക്കോട്ടെ മലയോരമേഖലയിലും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ പതിമൂന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ചതിന്റെ ഭാഗമായി പഞ്ചായത്തും ആരോഗ്യവകുപ്പും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരുന്നു. ചിറ്റാരിപ്പറമ്പ സ്വദേശിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.
രോഗ ഉറവിടം സംബന്ധിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഡിസംബറിലും ജില്ലയില്‍ ഒരാള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.
Powered by Info News For You

Comments
Post a Comment