ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എം സി ഖമറുദ്ദീൻ എം എൽ എയ്ക്ക് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാകില്ല

തൃക്കരിപ്പൂർ: (www.kasargodvartha.com 04.01.2021) ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എം സി ഖമറുദ്ദീൻ എം എൽ എയ്ക്ക് ഹൈക്കോടതി ജാമ്യം. പക്ഷേ ഖമറുദ്ദീന് പുറത്തിറങ്ങാനാകില്ല. തട്ടിപ്പ് കേസിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. 

Kerala, News, Kasaragod, Gold, Jewellery, Fraud, Case, Police, MLA, M.C.Khamarudheen, Jail, Bail, Court, MC Khamaruddin MLA granted bail in fashion gold scam case.

എന്നാൽ മറ്റ് നിരവധി കേസുകൾ ഉള്ളതിനാൽ ഖമറുദ്ദീന് പുറത്തിറങ്ങാനാവില്ല. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഖമറുദ്ദീന്‍റെ ആവശ്യം. എന്നാല്‍ 84 കേസുകളാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ചെയ്തിട്ടുള്ളത്. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സര്‍കാരിന്‍റെ വാദം.

നവംബര്‍ ഏഴ് മുതല്‍ റിമാൻഡിലായി ജയിലിലാണ് ഖമറുദ്ദീന്‍. തെളിവെടുപ്പ് ഉള്‍പെടെ പൂര്‍ത്തിയായതിനാല്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഉപാധികളോടെയാണ് ജാമ്യം. കേസ് നടക്കുന്ന സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് മാസത്തേക്ക് പ്രവേശിക്കാന്‍ പാടില്ല തുടങ്ങിയ ഉപാധികളാണ് ഉള്ളത്.

Keywords: Kerala, News, Kasaragod, Gold, Jewellery, Fraud, Case, Police, MLA, M.C.Khamarudheen, Jail, Bail, Court, MC Khamaruddin MLA granted bail in fashion gold scam case.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?