നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ കല്‍പറ്റയില്‍ മത്സരിച്ചേക്കും
തിരുവനന്തപുരം: (www.kvartha.com 19.01.2021) നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ മത്സരിക്കാന്‍ സാധ്യത. കോഴിക്കോടുനിന്നോ വയനാട്ടിലെ കല്‍പറ്റയില്‍നിന്നോ മുല്ലപ്പളളി മത്സരിക്കുമെന്നാണ് അറിയുന്നത്. മത്സരിക്കാന്‍ താത്പര്യമറിയിച്ച് ഹൈക്കമാന്‍ഡുമായി മുല്ലപ്പളളി ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്.
കല്‍പറ്റയില്‍നിന്നും മത്സരിക്കാനാണ് കൂടുതല്‍ സാധ്യത.
കല്‍പറ്റ കിട്ടിയില്ലെങ്കില്‍ കോഴിക്കോടുനിന്ന് മത്സരിക്കാനാണ് മുല്ലപ്പളളിക്ക് താത്പര്യം. എന്നാല്‍ സ്വന്തം നാടായ വടകരയില്‍നിന്നും മത്സരിക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. കാലങ്ങളായി വടകരയില്‍ നിന്നാണ് അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചിരുന്നത്. വടകരയില്‍ മത്സരം കടുക്കുമെന്നതും കെ മുരളീധരനുമായി അത്ര നല്ല ബന്ധം മുല്ലപ്പളളിക്ക് ഇല്ലാത്തതുമാണ് ഇതിനു പിന്നിലെന്നാണ് സൂചന.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെയും കോണ്‍ഗ്രസിനെയും ഉമ്മന്‍ ചാണ്ടിയാണ് നയിക്കുക. ഉമ്മന്‍ചാണ്ടിക്ക് പുതിയ ചുമതലകള്‍ ഹൈക്കമാന്‍ഡ് നല്‍കിക്കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഉമ്മന്‍ചാണ്ടി കേരളത്തിലെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷനാകും. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനുള്ള സമിതിയുടെ മേല്‍നോട്ടവും ഉമ്മന്‍ ചാണ്ടി വഹിക്കും. ഉമ്മന്‍ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം.
Keywords: KPCC President Mullappally Ramachandran is likely to contest in Kalpetta in the Assembly elections, Thiruvananthapuram, News, Politics, Mullappalli Ramachandran, Assembly Election, Wayanad, Kerala.
Powered by Info News For You

തെരഞ്ഞെടുപ്പില്‍ മുല്ലപ്പളളി മത്സരിക്കുന്നതിനോട് ഹൈക്കമാന്‍ഡിനും അനുകൂല നിലപാടാണ്. മുല്ലപ്പള്ളിക്കും മത്സരിക്കാമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും കേരളത്തിലെ നേതാക്കളും മുല്ലപ്പള്ളി മത്സരിക്കുന്നതിനെ അനുകൂലിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മുല്ലപ്പള്ളി മത്സരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
യുഡിഎഫ് സുരക്ഷിത സീറ്റായി കരുതുന്ന ഒന്നാണ് കല്‍പറ്റ. മുല്ലപ്പളളിക്കും അവിടെനിന്ന് മത്സരിക്കാനാണ് താത്പര്യമെന്നാണ് സൂചന. വര്‍ഷങ്ങളായി യുഡിഎഫിനെ തുണയ്ക്കുന്ന മണ്ഡലമാണ് കല്‍പറ്റ. അതേസമയം, വടക്കന്‍ കേരളത്തില്‍ നിന്ന് മുല്ലപ്പളളി മത്സരിക്കുന്നത് അവിടുത്തെ കാര്യങ്ങള്‍ അനുകൂലമാക്കുമെന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കുകൂട്ടല്‍.
കല്‍പറ്റ കിട്ടിയില്ലെങ്കില്‍ കോഴിക്കോടുനിന്ന് മത്സരിക്കാനാണ് മുല്ലപ്പളളിക്ക് താത്പര്യം. എന്നാല്‍ സ്വന്തം നാടായ വടകരയില്‍നിന്നും മത്സരിക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. കാലങ്ങളായി വടകരയില്‍ നിന്നാണ് അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചിരുന്നത്. വടകരയില്‍ മത്സരം കടുക്കുമെന്നതും കെ മുരളീധരനുമായി അത്ര നല്ല ബന്ധം മുല്ലപ്പളളിക്ക് ഇല്ലാത്തതുമാണ് ഇതിനു പിന്നിലെന്നാണ് സൂചന.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെയും കോണ്‍ഗ്രസിനെയും ഉമ്മന്‍ ചാണ്ടിയാണ് നയിക്കുക. ഉമ്മന്‍ചാണ്ടിക്ക് പുതിയ ചുമതലകള്‍ ഹൈക്കമാന്‍ഡ് നല്‍കിക്കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഉമ്മന്‍ചാണ്ടി കേരളത്തിലെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷനാകും. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനുള്ള സമിതിയുടെ മേല്‍നോട്ടവും ഉമ്മന്‍ ചാണ്ടി വഹിക്കും. ഉമ്മന്‍ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം.
Keywords: KPCC President Mullappally Ramachandran is likely to contest in Kalpetta in the Assembly elections, Thiruvananthapuram, News, Politics, Mullappalli Ramachandran, Assembly Election, Wayanad, Kerala.
Powered by Info News For You
Comments
Post a Comment