പരിസ്ഥിതി സൗഹാര്‍ദമാകാന്‍ നിര്‍ണായക മാറ്റവുമായി സാംസംഗ്; ടി വി റിമോടുകളെ സോളര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ നീക്കം
ന്യൂഡെല്‍ഹി: (https://ift.tt/2Xz2s4E) പരിസ്ഥിതി സൗഹാര്‍ദമാകാനുള്ള നിര്‍ണായക മാറ്റത്തിന് മുന്നോടിയായി ടി വി റിമോടുകളെ സോളര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കവുമായി സാംസംഗ്. കാലപ്പഴക്കം ചെന്ന ബാറ്ററികള്‍ മാലിന്യമാകുന്നത് തടയാനാണ് നീക്കം. ബാറ്ററികള്‍ ഒരിക്കലും മാറ്റിയിടേണ്ട സ്ഥിതിയില്ലാത്ത രീതിയില്‍ സൗരോജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് റിമോടിനെ മാറ്റുമെന്നാണ് സാംസംഗ് പ്രഖ്യാപിച്ചിരിക്കുന്നത്.
മിക്ക ടി വി റിമോടിന്റെ ബാറ്ററികളും ഇപ്പോഴും ഉപയോഗിക്കുന്നത് ട്രിപിള്‍ എ ബാറ്ററികളാണ്. പ്രതീക്ഷിച്ചതിലും അധികം സമയം ബാറ്ററിയുടെ ലൈഫ് കിട്ടുന്നതാണ് ഇതിന് പ്രധാനകാരണമായി പറയപ്പെടുന്നത്. ഉപയോഗശേഷം വ്യാപകമായ രീതിയില്‍ ഈ ബാറ്ററികള്‍ ഭൂമിയിലേക്ക് വലിച്ചെറിയപ്പെടുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് സാംസംഗ് ടിവി നിര്‍മ്മാതാക്കളുടെ ശ്രമം.
നേരിയ സോളര്‍ പാനല്‍ റിമോടില്‍ ഘടിപ്പിച്ച് ആയിരിക്കും റിമോടിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതി എത്തിക്കുക. സൂര്യപ്രകാശം കൊണ്ട് മാത്രമല്ല റൂമില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റുകളില്‍ നിന്നും ചാര്‍ജ്ജ് ചെയ്യപ്പെടാവുന്ന രീതിയില്‍ ഈ പാനലിന് പ്രവര്‍ത്തിക്കാനാവും. ആവശ്യമെങ്കില്‍ വൈദ്യുതിയില് കണക്ട് ചെയ്തും റിമോര്‍ട് ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. ഗോയിംഗ് ഗ്രീന്‍ എന്ന പദ്ധതിയിലാണ് ഈ നിര്‍ണായക മാറ്റത്തിനായുള്ള ശ്രമം എന്നും സാംസംഗ് വിശദമാക്കുന്നു.
റീസൈകിള്‍ ചെയ്ത പ്ലാസ്റ്റികില്‍ നിന്നായിരിക്കും ഈ റിമോടുകളും നിര്‍മ്മിക്കുക. സമാനമായി പാകേജുകളില്‍ ഓയില്‍ അടിസ്ഥാനമായ പെയിന്റുകള്‍ ഉപയോഗിക്കുന്നതും കുറവ് വരുത്തുമെന്നാണ് സാംസംഗ് വിശദമാക്കുന്നത്.
ഏഴുവര്‍ഷത്തിനുള്ളില്‍ ലോകത്തില്‍ ഉപേക്ഷിക്കപ്പെടുന്നത് 99 ദശലക്ഷം ബാറ്ററികളാണെന്നാണ് സാംസംഗ് നിരീക്ഷിക്കുന്നത്.
Powered by Info News For You

Comments
Post a Comment