'ഓപറേഷന്‍ സ്‌ക്രീന്‍'; വാഹനങ്ങളില്‍ കൂളിംഗ് ഫിലിമും കര്‍ടനുമിട്ട് മറച്ചിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
തിരുവനന്തപുരം: (https://ift.tt/2LYAlJT) കൂളിംഗ് ഫിലിമും കര്‍ടനുകളും നീക്കം ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയ്ക്ക് ഒരുങ്ങി മോടോര്‍ വാഹന വകുപ്പ്. ഇതിനായി 'ഓപറേഷന്‍ സ്‌ക്രീന്‍' എന്ന പേരില്‍ പരിശോധന നടത്തും. സംസ്ഥാന വ്യാപകമായി വാഹന പരിശോധന കര്‍ശനമാക്കാനാണ് മോടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. നിയമലംഘനങ്ങളില്‍ പെടുന്ന സര്‍കാര്‍, അര്‍ദ്ധ സര്‍കാര്‍, സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.
ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും വിധികള്‍ ലംഘിച്ചു കൊണ്ട് വാഹനങ്ങളുടെ ഗ്ലാസുകളില്‍ കൂളിംഗ് പേപര്‍, കര്‍ടന്‍ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് ഓപറേഷന്‍ സ്‌ക്രീന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത്തരം വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്താനാണ് ട്രാന്‍സപോര്‍ട് കമീഷണര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. ചെലാന്‍ വഴിയാകും പിഴ ചുമത്തുക.
ആദ്യം മുന്നറിയിപ്പ് നല്‍കും. അതിന് ശേഷവും കൂളിംഗ് ഫിലിമും കര്‍ടനും നീക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കും. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാകണം പരിശോധനയെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുപ്രീം കോടതിയും ഹൈകോടതിയും ആവശ്യപ്പെട്ടിട്ടും മന്ത്രിമാരടക്കമുള്ളവര്‍ കര്‍ടനും ഫിലിമും നീക്കിയിരുന്നില്ല. ഓപറേഷന്‍ സ്‌ക്രീനില്‍ മന്ത്രിമാര്‍ക്കും ഇളവുണ്ടാകില്ല. സെഡ് കാറ്റഗറി സുരക്ഷ ഉള്ളവര്‍ക്ക് മാത്രമാകും ഇളവ് ലഭിക്കുക.
വാഹനങ്ങളിലെ ഡോർ ഗ്ലാസുകളും, വിൻഡ് ഷീൽഡ് ഗ്ലാസ്സുകളും കർട്ടൻ, ഫിലിം , മറ്റു വസ്തുക്കൾ എന്നിവ ഉപയോഗിച്ച്...
Posted by MVD Kerala on Saturday, 16 January 2021
Powered by Info News For You

Comments
Post a Comment