വിതരണത്തിന് മുമ്പ് തന്നെ മുന്നൊരുക്കങ്ങളില്‍ പിഴവ്; വാരണാസിയില്‍ കോവിഡ് വാക്‌സിന്‍ കൊണ്ടുവന്നത് സൈകിളില്‍
ലഖ്‌നൗ: (https://ift.tt/3s0IYnu) വിതരണത്തിന് മുമ്പ് തന്നെ കോവിഡ് വാക്‌സിന്റെ മുന്നൊരുക്കങ്ങളില്‍ പിഴവ്. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ഡ്രൈ റണിനായി വാക്‌സിനെത്തിച്ചത് സൈകിളില്‍. ചൗഗാട്ട് എരിയയിലെ ആശുപത്രിയിലാണ് സംഭവമുണ്ടായത്. ഇവിടേക്ക് കോവിഡ് വാക്‌സിന്‍ എത്തിച്ചത് സൈകിളിലായിരുന്നു. ഇതിന് അകമ്പടിയായി പൊലീസുകാരും ഉണ്ടായിരുന്നു.
എന്നാല്‍, വാരണാസിയിലെ അഞ്ച് സ്ഥലത്തേക്കും വാക്‌സിന്‍ എത്തിച്ചത് വാനിലായിരുന്നുവെന്നും വനിത ആശുപത്രിയില്‍ മാത്രമാണ് സൈകിളില്‍ കൊണ്ടു വന്നതെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് ചീഫ് മെഡികല്‍ ഓഫീസര്‍ ഡോ.വി ബി സിങ്ങിന്റെ വിശദീകരണം.
നേരത്തെ സംസ്ഥാനത്ത് വാക്‌സിന്റെ ഡ്രൈ റണ്‍ തിങ്കളാഴ്ച നടത്താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ യുപിയിലെ വിവിധ ജില്ലകളില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുകയും ചെയ്തിരുന്നു. വാക്‌സിന്‍ വിതരണത്തിന് മുമ്പ് നടത്തുന്ന പരീക്ഷണമാണ് ഡ്രൈ റണ്‍.
Powered by Info News For You

Comments
Post a Comment