ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മാധവ് സിങ് സോളങ്കി അന്തരിച്ചു



അഹമ്മദാബാദ്: (https://ift.tt/3s7cBUn) ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ മാധവ് സിങ് സോളങ്കി അന്തരിച്ചു. 94 വയസ്സായിരുന്നു. നാലു തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി അദ്ദേഹം ചികില്‍സയിലായിരുന്നു. 

1977 ലാണ് സോളങ്കി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. പി വി നരസിംഹ റാവു സര്‍കാരില്‍ കേന്ദ്ര വിദേശകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

എഐസിസി ജനറല്‍ സെക്രടറി ആയിരിക്കെ കേരളത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്. സോളങ്കി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രടറിയായി പ്രവര്‍ത്തിക്കവെയാണ് 1995 കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റുന്നത്.

News, National, Gujarath, Ex minister, Death, Condolence, Rahul Gandhi, Narendra Modi, Minister, Politics, Former Gujarat CM Madhavsinh Solanki dies at 94


സമുദായ വോടുകള്‍ പെട്ടിയിലാക്കുന്നതിന് ശാസ്ത്രീയമായ സമീപനം സ്വീകരിച്ച നേതാവായിരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം മണ്ഡലങ്ങളില്‍ സ്വാധീനമുളള നാല് സമുദായങ്ങളായ ക്ഷത്രീയര്‍, ദളിതര്‍, ആദിവാസികള്‍, മുസ്ലിം എന്നിവരെ കയ്യിലെടുത്തുളള ആ പരീക്ഷണം സോളങ്കിയെ രണ്ടു തെരഞ്ഞെടുപ്പുകളില്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചു.

ഈ സമുദായങ്ങളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ഖാം ( സവമാ ) എന്ന തിയറി അദ്ദേഹം സൃഷ്ടിച്ചതാണ്. ഗുജറാത്തിലെ ഏറ്റവും ശക്തരായ പട്ടേല്‍ വിഭാഗത്തെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റിയത് ഇതേ രാഷ്ട്രീയ സിദ്ധാന്തമായിരുന്നു.  1985ല്‍ നടന്ന സംവരണ വിരുദ്ധ സമരം അദ്ദേഹത്തിന്റെ മുഖ്യമന്ത്രി കസേര തെറിപ്പിച്ചു.

നരസിംഹറാവു മന്ത്രി സഭയില്‍ വിദേശകാര്യമന്തിയായി സേവനമഷ്ഠിച്ചിട്ടുണ്ട്. ബോഫോഴ്‌സ് ആരോപണം കത്തിനിന്നപ്പോള്‍ സ്വീഡിഷ് സര്‍കാരിനോട് അന്വേഷണം നിര്‍ത്തിവെയ്ക്കാന്‍ സോളങ്കി ആവശ്യപ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു.

മാധവ് സിങ് സോളങ്കിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. സമൂഹത്തിന് നല്‍കിയ മഹാത്തായ സേവനങ്ങള്‍ കൊണ്ട് അദ്ദേഹം എന്നെന്നും സ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും സോളങ്കിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.


Keywords: News, National, Gujarath, Ex minister, Death, Condolence, Rahul Gandhi, Narendra Modi, Minister, Politics, Former Gujarat CM Madhavsinh Solanki dies at 94

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?