നിയന്ത്രണം വിട്ട ബൈക് മരത്തിലിടിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: (www.kvartha.com 04.01.2021) നിയന്ത്രണം വിട്ട ബൈക് മരത്തിലിടിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ ചെറിയനാട് നടാലില്‍ തെക്കേതില്‍ വീട്ടില്‍ ഹരിദാസ്-സുജിത ദമ്പതികളുടെ മക്കളായ ഷണ്‍മുഖന്‍ ഹരിദാസ് (22), അപ്പു ഹരിദാസ് (19) എന്നിവരാണ് മരിച്ചത്. പത്തേമുക്കാലോടെ ചെറിയനാട് പുലിയൂര്‍ റോഡില്‍ കുളിക്കാംപാലം ജംക്ഷനു തെക്ക് ഗുരുമന്ദിരത്തിനു സമീപം ശനിയാഴ്ച രാത്രി 10.45 മണിയോടെയായിരുന്നു സംഭവം. 

അമ്മ സുജിതയുടെ പുലിയൂര്‍ ഇടവങ്കാട്ട് വീട്ടില്‍ മുത്തശ്ശിക്കു ഭക്ഷണം കൊടുക്കാന്‍ പോവുമ്പോള്‍, ഇരുവരും സഞ്ചരിച്ച ബൈക് റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ പഠനം പൂര്‍ത്തിയാക്കിയ ഷണ്‍മുഖന്‍ വിദേശത്തേക്ക് ജോലിക്കു തയാറെടുക്കുന്നതിനിടെയാണ് അപകടം. അപ്പു കുന്നം ഗവ. എച്ച് എസ് എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.

Alappuzha, News, Kerala, bike, Death, Injured, Police, hospital, Accident, Brothers died after their bike hits a tree in Alappuzha

Keywords: Alappuzha, News, Kerala, bike, Death, Injured, Police, hospital, Accident, Brothers died after their bike hits a tree in Alappuzha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?