'എന്റെ നായ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്'; വില്‍പത്രത്തില്‍ സമ്പത്തിന്റെ പകുതി വളര്‍ത്തുനായക്ക് എഴുതിവച്ച് കര്‍ഷകന്‍


ഭോപ്പാല്‍: (https://ift.tt/3px1bXY) വില്‍പത്രത്തില്‍ സമ്പത്തിന്റെ പകുതി വളര്‍ത്തുനായക്ക് എഴുതിവച്ച് കര്‍ഷകന്‍. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലുള്ള ഓം നാരായണ്‍ വര്‍മയാണ് ഭാര്യക്കും വളര്‍ത്തുനായക്കുമായി തന്റെ സമ്പാദ്യം എഴുതിവച്ചത്. മകന്റെ സ്വഭാവത്തോടുള്ള അതൃപ്തി മൂലമാണ് ഇങ്ങനെയൊരു നീക്കം. 

മകന്റെ സ്വഭാവത്തോടുള്ള അതൃപ്തി മൂലം സമ്പത്തിന്റെ പകുതി വളര്‍ത്തുനായക്ക് എഴുതിവച്ച് കര്‍ഷകന്‍. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലുള്ള ഓം നാരായണ്‍ വര്‍മയാണ് ഭാര്യക്കും വളര്‍ത്തുനായക്കുമായി തന്റെ സമ്പാദ്യം എഴുതിവച്ചത്. 

News, National, India, Madhya Pradesh, Bhoppal, Dog, Animals, Farmers, Finance, Upset with sons' behaviour, MP farmer gives half his property to his pet dog


രണ്ട് ദിവസങ്ങള്‍ക്കു മുന്‍പാണ് 50 വയസ്സുകാരനായ ഓം നാരായണ്‍ വര്‍മ്മ വില്‍പത്രം എഴുതിയത്. ' മരണത്തിനു ശേഷം എന്റെ ഭാര്യയ്ക്കും വളര്‍ത്തുനായയ്ക്കുമായി എന്റെ സമ്പാദ്യങ്ങള്‍ നീക്കിവെക്കുന്നു. എന്റെ നായയെ സംരക്ഷിക്കുന്ന ആളിന് നായയുടെ മരണത്തിനു ശേഷം അതിന്റെ ഓഹരിയുടെ അവകാശം ലഭിക്കുന്നതാണ്. എന്റെ നായ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.'- വില്‍പത്രത്തില്‍ അദ്ദേഹം കുറിച്ചു.

തന്റെ സമ്പാദ്യമായ നാലേക്കര്‍ വസ്തു രണ്ട് ഏക്കര്‍ വീതം ഭാര്യക്കും വളര്‍ത്തുനായക്കുമായി ഇയാള്‍ എഴുതി വെക്കുകയായിരുന്നു.

Keywords: News, National, India, Madhya Pradesh, Bhoppal, Dog, Animals, Farmers, Finance, Upset with sons' behaviour, MP farmer gives half his property to his pet dog

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?