നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ബിജെപിയില്‍ പൊട്ടിത്തെറി: കമ്മിറ്റികള്‍ പിരിച്ചുവിടുന്നു


കേരളം (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ തലസ്ഥാനത്തെ ബിജെപിയില്‍ പൊട്ടിത്തെറി. തിരുവനന്തപുരം നഗരസഭാ ഭരണം പിടിക്കാന്‍ സാധിക്കുമെന്ന് വിശ്വസിച്ചിരുന്ന ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതെ വന്നതുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിക്കുള്ളിലെ കലഹം.

മോശം പ്രകടനവും തമ്മിലടിയും കാരണം തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. ബി.ജെ.പി നേതൃത്വം സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന പരാതിയില്‍ പാറശാല, വര്‍ക്കല മണ്ഡലം പ്രസിഡണ്ടുമാര്‍ രാജിവെയ്ക്കുക കൂടി ചെയ്തതോടെ പ്രശ്നം കൂടുതല്‍ വഷളായിരിക്കുകയാണ്. 

വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലാണ് നേതൃമാറ്റം വേണമെന്ന് ആവശ്യം ഉയരുന്നത്. തിരുവനന്തപുരം നഗരസഭാ വാര്‍ഡുകളില്‍ 62 എണ്ണത്തില്‍ വിജയിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ സീറ്റ് നിര്‍ണയത്തിലെ പാളിച്ചകള്‍ കാരണം 11 സിറ്റിങ്ങ് വാര്‍ഡുകള്‍ നഷ്ടമാകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?