ഒമാനിലും ജനിതക മാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു; കണ്ടെത്തിയത് ബ്രിടനില്‍ നിന്ന് മടങ്ങിയെത്തിയ ഒമാനിലെ സ്ഥിര താമസക്കാരനില്‍
മസ്‌കത്ത്: (https://ift.tt/3s0IYnu) ഒമാനിലും ജനിതക മാറ്റം സംഭവിച്ച കോവിഡ്. ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ബ്രിടനില്‍ നിന്ന് മടങ്ങിയെത്തിയ ഒമാനിലെ സ്ഥിര താമസക്കാരനാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്തേക്ക് വരുന്നതിന് മുമ്പും ഒമാനില്‍ എത്തിയ ശേഷവും ഇയാളില്‍ നടത്തിയ കോവിഡ് പരിശോധനകള്‍ നെഗറ്റീവായിരുന്നു. ഇതിന് ശേഷം ക്വറന്റീന്‍ കാലയളവിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. നിലവില്‍ ഐസൊലേഷനില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment