മരുതോം വനത്തിലെ മരകൂണുകൾ കണ്ണിനു കൗതുകവും മനസിന്‌ ആനന്ദവും പകരുന്നു

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 10.01.2021) വനത്തിലെ തണുപ്പിനൊപ്പം മഴയും തുടരുന്നു. പൊട്ടി വീണ് കിടക്കുന്ന മരശിഖിരങ്ങളിൽ മുളച്ചു പൊന്തിയ മരകൂണുകൾ മരുതോം വനത്തിൽ കണ്ണുകൾക്ക്‌ നൽകുന്നത് മനോഹരമായ കാഴ്ചകൾ.

റോസാപ്പൂ പോലെ വിടർന്നു നിൽക്കുന്ന മരകൂണുകളുടെ നിറവും ഏറെ കുറേ റോസും മെറൂണും കലർന്നതാണ്. പൊട്ടി വീണ മര ശിഖിരങ്ങളിലും മരങ്ങളിലുമായാണ് വ്യാപകമായ തോതിൽ വനത്തിനുള്ളിൽ കണ്ണുകൾക്ക്‌ ആനന്ദം പകരുന്ന കൂണുകൾ വിരിഞ്ഞു നിൽക്കുന്നത്. 

The mushrooms in the Maruthom forest are pleasing to the eye and pleasing to the mind

20 മുതൽ 100 വരെ കൂണുകൾ വിരിഞ്ഞു നിൽക്കുന്നു. നല്ല ഉറപ്പോടെ വിരിഞ്ഞു നിൽക്കുന്ന കൂണുകളാണിത്. വനത്തിലെ തണുപ്പും മഴയും വിരിഞ്ഞു നിക്കുന്ന കൂണുകൾക്ക് ഭീഷണി അല്ലെങ്കിലും ഇതിന് തണുപ്പും മഴയും കൂടുതൽ ഭംഗി പകരുന്നു. 

പച്ചപ്പ് നിറഞ്ഞ വള്ളി ചെടികൾ കൂണുകൾ വിരിഞ്ഞു നിൽക്കുന്ന മര ശിഖിരങ്ങളിൽ തൊട്ടു തലോടി നിൽക്കുമ്പോൾ മരത്തിൽ വിരിഞ്ഞ കൂണുകൾക്ക് അലങ്കാരമാകുന്നു. കണ്ണിന് കൗതുകവും മനസിന്‌ സന്തോഷവും പകരുന്ന മരകൂണുകൾ ധാരാളം വിരിഞ്ഞു നിക്കുന്നത് ബളാൽ പഞ്ചായത്തിലെ മരുതോം വന പ്രദേശത്താണ്.

പലരും ഇതിൻ്റെ ഭംഗി ആസ്വദിക്കാനും ഫോട്ടോയെടുക്കാനും എത്തുന്നുണ്ട്.


Mushroom

Mushroom



Keywords: Kerala, News, Kasaragod, Tree, Vellarikundu, Balal, Forest, Maruthom, Mushrooms, The mushrooms in the Maruthom forest are pleasing to the eye and pleasing to the mind.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?