നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ചു
റിയാദ്: (https://ift.tt/3pMWFot) പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ചു. ജിദ്ദയില്‍ ഡ്രൈവറായിരുന്ന തൃശൂര്‍ ദേശമംഗലം വറവട്ടൂര്‍ കളത്തും പടിക്കല്‍ മുഹമ്മദ് കുട്ടി (55) ആണ് മരിച്ചത്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
വീണ്ടും നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം. 20 വര്‍ഷമായി ജിദ്ദയിലുള്ള ഇദ്ദേഹം ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. പരേതരായ കളത്തുംപടി അബ്ദുറഹ്മാന്‍, ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കള്‍: നദീറ, നസീറ, നുസ്രത്ത്, നജ്മ, നൗഫല്‍ (ഖത്തര്‍).
Powered by Info News For You

Comments
Post a Comment