'ദിവസം കൂടുംതോറും പ്രായം കുറയുന്ന അണ്ണാ, ഒരുമിച്ച് കാണുന്നത് വരെ കാത്തിരിക്കാന്‍ ക്ഷമയില്ല!'; വിക്രം പ്രഭുവിന് ആശംസകള്‍ നേര്‍ന്ന് ഡിക്യു


കൊച്ചി: (https://ift.tt/2LSQFM3) വര്‍ഷങ്ങളായുള്ള ബന്ധമാണ് ദുല്‍ഖര്‍ സല്‍മാനും വിക്രം പ്രഭുവും തമ്മില്‍. മുംബൈയിലെ ബാരി ജോണ്‍ ആക്ടിങ് സ്‌കൂളില്‍ വച്ചാണ് ദുല്‍ഖറിന്റെയും വിക്രം പ്രഭുവിന്റെയും സൗഹൃദം തുടങ്ങുന്നത്. ഈ സൗഹൃദത്തെക്കുറിച്ചുള്ള രസകരമായ ഓര്‍മകളും ദുല്‍ഖര്‍ മുന്‍പ് പങ്കുവച്ചിരുന്നു. സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ഇപ്പോഴിതാ വിക്രമിന് ജന്മദിനാശംസകള്‍ അറിയിച്ച ദുല്‍ഖറിന്റെ കുറിപ്പാണ് ശ്രദ്ധനേടുന്നത്. 


News, Kerala, Kochi, State, Cinema, Dulquar Salman, Cinema, Entertainment, Social Media, Instagram, Birthday, Dulquer Salman wishes Vikra Prabhu on birthday


വിക്രം പ്രഭുവിനെ അണ്ണാ, ബ്രദര്‍, ഗുരു എന്നിങ്ങനെ സംബോധന ചെയ്തുകൊണ്ടാണ് ദുല്‍ഖറിന്റെ പിറന്നാള്‍ സന്ദേശം തുടങ്ങുന്നത്.

'അണ്ണാ, ബ്രദര്‍, ഗുരു  പിറന്നാള്‍ അണ്ണാ! നിങ്ങള്‍ക്ക് മുകളില്‍ നിന്ന് താഴേക്കാണ് പ്രായമാകുന്നതെന്ന് എനിക്കറിയാം, ഇന്ന് 22-23 ആയിരിക്കാം. ഞാന്‍ എപ്പോഴും നിങ്ങളെ നോക്കുകയാണ്! നിങ്ങളുടെ ഈ വലിയ ദിവസത്തില്‍ അവിടെ ഒപ്പമില്ലാത്തതില്‍ മിസ് ചെയ്യുന്നു. പക്ഷേ നിങ്ങള്‍ ഉജ്ജുവും ഫാമും എന്തുതന്നെയായാലും എല്ലായ്‌പ്പോഴും ഞങ്ങളുടെ ഹൃദയത്തിലും പ്രാര്‍ത്ഥനയിലും ഉണ്ട്! എപ്പോഴും സ്‌നേഹവും സന്തോഷവും. വീണ്ടും ഒരുമിച്ച് കാണുന്നത് വരെ കാത്തിരിക്കാന്‍ ക്ഷമയില്ല! പിറന്നാള്‍ ആശംസകള്‍ വീണ്ടും മച്ചി!,' എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു വിക്രമിന്റെ പിറന്നാള്‍. 

Keywords: News, Kerala, Kochi, State, Cinema, Dulquar Salman, Cinema, Entertainment, Social Media, Instagram, Birthday, Dulquer Salman wishes Vikra Prabhu on birthday

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?