തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ കളരിപ്പയറ്റ് അകാഡമീ ഒരുങ്ങുന്നു; ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിലബസ് പ്രകാശനം ചെയ്യും
തിരുവനന്തപുരം: (https://ift.tt/3i2TeXZ) സംസ്ഥാനത്ത് ടൂറിസം വകുപ്പിന് കീഴിലുള്ള വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ സര്‍കാരിന്റെ കളരിപ്പയറ്റ് അക്കാഡമീ സ്ഥാപിക്കുന്നു. 3500 ചതുരശ്ര അടിയുള്ള കളരി രണ്ടു മാസത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. ജനുവരി 16ന് നവീകരിച്ച ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കളരിപ്പയറ്റ് അകാഡമീയുടെ സിലബസ് പ്രകാശനം ചെയ്യും.
തുടക്കത്തില്‍ 100 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. രാവിലെ അഞ്ചു മണി മുതല്‍ എട്ടു വരെയും വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെയുമാവും രണ്ടു ബാച്ചുകളിലായി പരിശീലനം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാവും. പത്മശ്രീ മീനാക്ഷിയമ്മയുടെ നേതൃത്വത്തിലുള്ള കളരി ആശാന്‍മാരാണ് ഇവിടെ പഠിപ്പിക്കുക.
നൃത്തം അഭ്യസിക്കുന്നവര്‍ക്ക് മെയ്വഴക്കത്തിനായി കളരിപ്പയറ്റ് പരിശീലനം സഹായകരമാകുന്ന വിധത്തില്‍ ക്ളാസുകള്‍ ഒരുക്കും. ക്രാഫ്റ്റ് വില്ലേജിന്റെ ഭാഗമായ നൃത്തപരിശീലന കളരിയെയും കളരിപ്പയറ്റ് അകാഡമീയെയും പരസ്പരം ബന്ധപ്പെടുത്തി ക്‌ളാസുകള്‍ നടത്താനും ആലോചനയുണ്ട്.
Powered by Info News For You

Comments
Post a Comment