'സ്റ്റേഷനില്‍ ചെന്ന് ഇത്തരത്തില്‍ പെരുമാറരുത്'; മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരില്‍ വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിച്ച സംഭവത്തില്‍ ഡിസിപി ഐശ്വര്യയ്ക്ക് സര്‍കാര്‍ മുന്നറിയിപ്പ്


         
കൊച്ചി: (https://ift.tt/3bHGu8a) മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരില്‍ വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിച്ച സംഭവത്തില്‍ ഡിസിപി ഐശ്വര്യ ഡോങ്റെയ്ക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. ധരാളം ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളില്‍ ചെന്ന് ഇത്തരത്തില്‍ പെരുമാറരുതെന്ന് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസമാണ് എറണാകുളം നോര്‍ത്തിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ മഫ്തിയില്‍ ഡിസിപി ഐശ്വര്യ അടിയന്തര സന്ദര്‍ശനത്തിനെത്തുന്നത്. എന്നാല്‍ സ്റ്റേഷനിലേക്ക് കയറാന്‍ ശ്രമിച്ച ഡിസിപിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥ തടഞ്ഞയ. ഇതില്‍ പ്രകോപിതയായ ഡിസിപി ഔദ്യോഗിക വാഹനത്തില്‍ വന്ന തന്നെ തിരിച്ചറിഞ്ഞില്ലെന്നതിന് വിശദീകരണം തേടി. വാഹനത്തില്‍ വന്നത് കണ്ടില്ലെന്നും ആളെ മനസ്സിലായില്ലയെന്നതുമായിരുന്നു വിശദീകരണം. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ രണ്ടു ദിവസത്തേക്ക് വനിതാ ഉദ്യോഗസ്ഥയെ ട്രാഫിലേക്ക് സ്ഥലം മാറ്റി. 

News, Kerala, State, Kochi, Police, Police Station, Lady Police, Warning, Home Departments warning over DCP Aishwarya Dongre's action


ഈ വിഷയം പൊലീസുകാര്‍ക്കിടയില്‍ ചര്‍ച്ച വിഷയമായി. പുതുതായി ചുമതലയേറ്റ മേലുദ്യോഗസ്ഥയെ അതും യൂണിഫോമിലല്ലാതെ എങ്ങനെയാണ് സിവില്‍ പൊലീസ് തിരിച്ചറിയുകയെന്ന ചോദ്യങ്ങള്‍ പൊലീസുകാര്‍ക്കിടയില്‍ ഉയരുന്നുണ്ട്. സ്റ്റേഷനില്‍ പരിശോധനയ്ക്കോ എന്തെങ്കിലും ആവശ്യത്തിനോ എത്തിയാല്‍ കാണുമെന്നല്ലാതെ മേലുദ്യോഗസ്ഥരുടെ മുന്‍പില്‍ ഒരു കാരണവശാലും ചെന്നുപെടാറില്ലെന്നും പൊലീസുകാര്‍ പറയുന്നു.

സംഭവം വിവാദം ആവുകയും ഡിസിപി പ്രതികരിക്കുകയും ചെയ്തത് സ്പെഷല്‍ ബ്രാഞ്ച് സര്‍കാരിന് റിപോര്‍ട് നലകിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് താക്കീത് നല്‍കിയത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഉദ്യേഗസ്ഥയാണ് ഐശ്വര്യ. എന്നാല്‍ ഇവരുടെ പെരുമാറ്റം അതിരു കടന്നതായാണ് മേലുദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

Keywords: News, Kerala, State, Kochi, Police, Police Station, Lady Police, Warning, Home Departments warning over DCP Aishwarya Dongre's action

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?