മേല്‍പാലങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് നാടിന് അഭിമാനം; വൈറ്റില ഫ്‌ലൈഓവര്‍ നാടിന് സമര്‍പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
കൊച്ചി: (www.kvartha.com 09.01.2021) വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് തുറന്നുനല്‍കി. മേല്‍പ്പാലങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് നാടിന് അഭിമാനമെന്നും ജനങ്ങളുടെ നികുതി പണമുപയോഗിച്ച് നിര്‍മ്മിക്കുന്ന മേല്‍പ്പാലങ്ങള്‍ സര്‍ക്കാറിന്റെ പ്രതിനിധിയെന്ന നിലയില്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയുന്നതിന്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുണ്ടന്നൂര്‍ മേല്‍പ്പാലം തുറന്നു. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായിട്ടാണ് ഉദ്ഘാടനം ചെയ്തത്. ദേശീയ പാതയുടെ വികസനത്തിലും നഗരത്തിലെ അഴിയാത്ത ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ഈ രണ്ട് പാലങ്ങള്‍ സജ്ജമായതോടെ സാധിക്കുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ചടങ്ങില്‍ ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി ടി എം തോമസ് ഐസക്ക് ചടങ്ങുകളില്‍ മുഖ്യ അതിഥിയാണ്.
Keywords: Kochi, News, Kerala, CM, Pinarayi Vijayan, Inauguration, Vyttila flyover inaugurated by CM Pinarayi Vijayan
Powered by Info News For You

Comments
Post a Comment