ജനവാസമേഖലയില്‍ ഇറങ്ങിയ പുലി വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങി; ഉള്‍വനത്തിലേക്ക് വിടും
പാലക്കാട്: (www.kvartha.com 05.01.2021) മണ്ണാര്‍ക്കാട് പൊതുവാപ്പാടത്ത് ജനവാസമേഖലയില്‍ ഇറങ്ങിയ പുലി വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങി. പുലര്‍ച്ചെ നാലരയ്ക്കാണ് പുലി വനംവകുപ്പിന്റെ ഇരുമ്പു കൂട്ടില്‍ പുലി കുടുങ്ങിയത്. ശബ്ദം കേട്ട റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ നാട്ടുകാരെയും വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. നാല് വയസുള്ള പെണ്‍പുലിയാണ് കെണിയിലായതെന്നാണ് വിവരം. പുലിയെ പറമ്പിക്കുളത്തെ ഉള്‍വനത്തിലേക്ക് വിടും.
വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന പുലിയെ പിടിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് വനം വകുപ്പ് പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചത്. മണ്ണാര്‍ക്കാട് വനം ഓഫീസ് വളപ്പിലെത്തിച്ച് പുലിയുടെ ആരോഗ്യ പരിശോധന നടത്തി. എന്നാല്‍ നേരത്തെ നാട്ടുകാര്‍ കണ്ടിട്ടുള്ള പുലിയാണോ കെണിയില്‍ കുടുങ്ങിയതെന്ന് സംശയമുണ്ട്. വീണ്ടും കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപെടുന്നത്.
Keywords: Palakkad, News, Kerala, Animals, forest, Leopard, Trapped, Forest department, Leopard landed in a populated area and was trapped by the forest department
Powered by Info News For You

Comments
Post a Comment