മകളെ കോളജില്‍ ചേര്‍ത്ത് മടങ്ങിയ പിതാവ് ട്രെയിനില്‍ നിന്ന് വീണുമരിച്ച നിലയില്‍

ആലപ്പുഴ: (www.kvartha.com 22.01.2021) മകളെ കോളജില്‍ ചേര്‍ത്ത് മടങ്ങിയ പിതാവ് ട്രെയിനില്‍ നിന്ന് വീണുമരിച്ച നിലയില്‍. തലവടി നീരേറ്റുപുറം കാരിക്കുഴി കുറവം പറമ്പില്‍ സുരേഷ്(48) ആണ് മരിച്ചത്. കര്‍ണാടകയിലെ കുപ്പത്തിനും മുളകാര്‍പേട്ടയ്ക്കുമിടയില്‍ ട്രെയിനില്‍ നിന്നു വീണുമരിച്ച നിലയില്‍ കണ്ടത് സുരേഷാണെന്ന് തിരിച്ചറിയുകയായിരുന്നു. 

സുരേഷും ഭാര്യ ആനിയും മകളും, സമീപവാസികളായ രണ്ടുപേരും അവരുടെ മക്കളും ചേര്‍ന്ന് ചൊവ്വാഴ്ചയാണ് ബംഗളൂരുവിലെ നഴ്‌സിംങ് കോളജില്‍ പ്രവേശനത്തിനായി പോയത്. ബുധനാഴ്ച രാവിലെ 10നു കോളജില്‍ എത്തി കുട്ടികളെ ചേര്‍ത്ത ശേഷം തിരികെ നാട്ടിലേക്കു വരാന്‍ കെആര്‍ പുരം റെയില്‍വേ സ്റ്റേഷനില്‍നിന്നു രാത്രി 8.30 മണിക്ക് ട്രെയിനില്‍ കയറി.

Alappuzha, News, Kerala, Death, Found Dead, Police, Man found dead after falling from the train

ആഹാരം കഴിച്ച ശേഷം എല്ലാവരും ഉറങ്ങാന്‍ കിടന്നു. രാത്രി 11.30 മണിക്ക് ഭാര്യ ഉണര്‍ന്ന് നോക്കിയപ്പോള്‍ സുരേഷിനെ കാണാനില്ലായിരുന്നു. ടിടിആറിനോട് കാര്യങ്ങള്‍ അവതരിപ്പിച്ചെങ്കിലും ഭാഷ വശമില്ലാത്തതിനാല്‍ അതു കൃത്യമായി മനസിലാക്കിയിരുന്നില്ല. വ്യാഴാഴ്ച രാവിലെ 10 മണിക്ക് തിരുവല്ലയിലും പിന്നീട് കോട്ടയത്തും റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് സുരേഷിനെ മരച്ച നിലയില്‍ കണ്ടെത്തിയത്. 

Keywords: Alappuzha, News, Kerala, Death, Found Dead, Police, Man found dead after falling from the train


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?