മഹാരാഷ്ട്രയിലെ ജനറല്‍ ആസ്പത്രിയില്‍ തീപിടിത്തം: പത്തു നവജാത ശിശുക്കള്‍ വെന്തുമരിച്ചു
ദേശീയം (www.evisionnews.co): മഹാരാഷ്ട്രയിലെ ബാന്ദ്രയില്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ തീപിടുത്തം. തീപിടുത്തതില്‍ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ (എസ്എല്‍സിയൂ) ചികിത്സയിലായിരുന്ന പത്ത് നവജാതശിശുക്കള്‍ മരിച്ചു. ബാന്ദ്ര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടം. ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയതായി ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ പ്രമോദ് ഖാന്‍ഡറ്റെ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Powered by Info News For You

Comments
Post a Comment